വിവാഹിതനായി മൂന്നാം മണിക്കൂറില്‍ നവവരന്‍ വാഹനാപകടത്തില്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ ബദൗനിലാണ് സംഭവം. 28കാരനായ ജിതേന്ദ്ര കുമാര്‍ സിങ് ആണ് മരിച്ചത്.(groom dies in accident just 3 hours after his wedding)
|
ബദൗന്‍ ക്ലബ്ബില്‍ വലിയ ആഘോഷമായി നടന്ന വിവാഹത്തിനു ശേഷം ബൈക്കില്‍ അമ്മയ്‌ക്കൊപ്പം ചാന്ദ്പുര്‍ നിതായ ഗ്രാമത്തിലെ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് എതിരേ വന്ന ട്രാക്ടര്‍ ട്രോളി ബൈക്കിലിടിച്ചുകയറിയത്. ജിതേന്ദ്ര കുമാര്‍ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. ജിതേന്ദ്രയുടെ അമ്മ അനാര്‍ക്കലി ദേവിക്കു ഗുരുതരമായി പരിക്കേറ്റു.
വിവാഹത്തിനു പിന്നാലെ ആചാരഭാഗമായി ജിതേന്ദ്രയുടെ ഭാര്യ മാതാപിതാക്കള്‍ക്കൊപ്പം സ്വന്തം വീട്ടിലേക്ക് മടങ്ങണമായിരുന്നു. ഇതോടെയാണ് ജിതേന്ദ്രയും അമ്മയും വീട്ടിലേക്കു പോയത്. യുവാവിന്റെ മരണത്തിനു കാരണക്കാരനായ ട്രാക്ടര്‍ ഡ്രൈവര്‍ക്കെതിരേ നരഹത്യക്ക് കേസെടുത്ത പൊലീസ് ട്രാക്ടര്‍ പിടിച്ചെടുക്കുകയും ചെയ്തു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





