06
Jul 2024
Sat
06 Jul 2024 Sat
groom family thrashes brides family for not serving non veg in reception

വിവാഹവിരുന്നിൽ മീനും ഇറച്ചിയും വിളമ്പാത്തതിനെച്ചൊല്ലി കൂട്ടയടി. ഉത്തർപ്രദേശിലാണ് സംഭവം. ഭീമമായ തുക സ്ത്രീധനമായി വാങ്ങി നടത്തിയ വിവാഹത്തിലായിരുന്നു വിരുന്നിനൊപ്പം ഒട്ടേറെ വിഭവങ്ങൾ വിളമ്പിയെങ്കിലും മീനും ഇറച്ചിയും വിളമ്പിയില്ലെന്ന് ചൂണ്ടിക്കാട്ടി വരൻ്റെ വീട്ടുകാർ വധുവിൻ്റെ വീട്ടുകാരെ കൈയേറ്റം ചെയ്യുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇതോടെ വിവാഹത്തിൽ നിന്ന് വധുവും കൂട്ടരും പിൻമാറുകയും സ്ത്രീധനമാവശ്യപ്പെട്ടതിനെതിരേയും മർദ്ദനത്തിനെതിരേയും പോലീസിൽ പരാതി നൽകുകയും ചെയ്തു. വരനായ അഭിഷേക് ശർമയും കൂട്ടരുമാണ് വിവാഹദിവസം പ്രശ്നമുണ്ടാക്കിയത്. മാല മാറ്റമടക്കമുള്ള ചടങ്ങുകൾ കഴിഞ്ഞിരുന്നുവെന്നും വരനും പിതാവുമാണ് ആദ്യം നോൺവെജ് ഇല്ലെന്ന് പരാതിപ്പെട്ട് രംഗത്തുവന്നതെന്നും വധുവിൻ്റെ പിതാവ് പറയുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക