19
May 2024
Thu
19 May 2024 Thu
grooms family beaten up after groom kisses bride on stage

വിവാഹവേദിയില്‍ വച്ച് വരന്‍ വധുവിനെ ചുംബിച്ചതിനെ ചൊല്ലി കൂട്ടയടി. വരന്റെ വീട്ടുകാര്‍ക്ക് പരിക്ക്. ഉത്തര്‍പ്രദേശിലെ ഹാപുറിലെ അശോക് നഗറില്‍ തിങ്കളാഴ്ചയാണ് സംഭവം.
വരന്‍ വധുവിനെ പരസ്യമായി ചുംബിച്ചതില്‍ പ്രകോപിതരായ വധുവിന്റെ വീട്ടുകാര്‍ കൈയില്‍ കിട്ടിയതെല്ലാമെടുത്ത് വേദിയില്‍ കയറുകയും ഇവിടെയുണ്ടായിരുന്ന വരന്റെ വീട്ടുകാരെ മര്‍ദ്ദിക്കുകയുമായിരുന്നു. വരന്റെ വീട്ടുകാര്‍ തിരിച്ചടിച്ചതോടെ കൂട്ടത്തല്ലായി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വധുവിന്റെ പിതാവടക്കം ആറുപേര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റിട്ടുണ്ട്. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി. ഇരുഭാഗത്തുനിന്നുമായി ഏഴുപേരെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

തിങ്കളാഴ്ച രാത്രി രണ്ട് പെണ്‍മക്കളുടെ വിവാഹമാണ് പിതാവ് നടത്തിയതെന്നും ആദ്യ വിവാഹം കഴിഞ്ഞ് നടത്തിയ രണ്ടാമത്തെ മകളുടെ വിവാഹത്തിലാണ് കൈയാങ്കളിയുണ്ടായതെന്നും പോലീസ് പറഞ്ഞു. വേദിയില്‍ വച്ച് വരന്‍ ബലമായാണ് വധുവിനെ ചുംബിച്ചതെന്നും വരണമാല്യം ചാര്‍ത്തിയിട്ട് ചുംബിച്ചാല്‍ മതിയെന്ന പെണ്‍കുട്ടിയുടെ എതിര്‍പ്പ് വരന്‍ അവഗണിച്ചതാണ് പ്രകോപനത്തിനു കാരണമെന്നാണ് വിവരം.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക