സാമൂഹികമാധ്യമങ്ങളില്‍ വൈറലായി ഖത്തറിന്റെ കടലിലെത്തിയ കടല്‍പ്പശുക്കൂട്ടം. പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയമാണ് കടല്‍പ്പശുക്കളുടെ സംഗമ വീഡിയോ പങ്കുവച്ചത്.
ഡസന്‍ കണക്കിന് കടല്‍പ്പശുക്കളും അവയുടെ കുഞ്ഞുങ്ങളുമടക്കമുള്ള കൂട്ടത്തെയാണ് വീഡിയോയില്‍ കാണുന്നത്. വംശനാശഭീഷണി നേരിടുന്ന മൃഗങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്ന ജീവിയാണ് കടല്‍പ്പശുക്കള്‍.(group of dugongs in Qatari territorial waters)
|
The Ministry of Environment and Climate Change monitored a group of dugongs within Qatari territorial waters, through research teams that used modern monitoring techniques using drones.
The monitoring process comes within the framework of studying the behavior of dugongs and… pic.twitter.com/VRDnpJmLKw
— وزارة البيئة والتغير المناخي (@moecc_qatar) February 4, 2024
ഖത്തര്‍ കടലിലെ കടല്‍പ്പശുക്കളുടെ ഈ ഒത്തുചേരല്‍ ലോകത്തിലെ തന്നെ അവയുടെ ഏറ്റവും വലിയ ഒത്തുചേരലായാണ് വിലയിരുത്തുന്നത്. കടല്‍പ്പശുക്കളുടെ സ്വഭാവവും അവയുടെ ആവാസവ്യവസ്ഥയും പഠിക്കുന്നതിനായി ഡ്രോണുകളുപയോഗിച്ച് മന്ത്രാലയത്തിലെ ഗവേഷക വിദഗ്ധര്‍ കടല്‍പ്പശുക്കളെ നിരീക്ഷിക്കുകയുണ്ടായി.


