08
Nov 2023
Fri
08 Nov 2023 Fri

മോദിയുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുള്ള കെജ്‌രിവാളിന്റെ പുനപരിശോധന ഹരജിയും തള്ളി

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കെജ്‌രിവാള്‍ സമര്‍പ്പിച്ച പുനപരിശോധനാ ഹരജി ഗുജറാത്ത് ഹൈക്കോടതി തള്ളി. മോദിയുടെ ബിരുദത്തിന്റെ വിശദാംശങ്ങള്‍ നല്‍കാന്‍ ഗുജറാത്ത് സര്‍വകലാശാലയില്‍ ചുമതലപ്പെടുത്തിയ 2016ലെ കേന്ദ്ര വിവരാവകാശ കമ്മീഷന്റെ ഉത്തരവ് ഗുജറാത്ത് ഹൈക്കോടതി റദ്ദാക്കിയതിനെ തുടര്‍ന്നാണ് കെജ്‌രിവാള്‍ പുനപരിശോധന ഹര്‍ജി നല്‍കിയത് നല്‍കിയത്.

പ്രധാനമന്ത്രി മോദിയുടെ മാസ്റ്റര്‍ ഓഫ് ആര്‍ട്‌സ് ബിരുദത്തെ കുറിച്ചുള്ള വിവരങ്ങള്‍ കെജ്‌രിവാളിന് നല്‍കണമെന്ന് ഗുജറാത്ത് യൂണിവേഴ്‌സിറ്റിക്ക് കേന്ദ്ര വിവരാവകാശ കമ്മീഷന്‍ (CVC) നല്‍കിയ നിര്‍ദ്ദേശം മാര്‍ച്ചില്‍ ജസ്റ്റിസ് വൈഷണവ് റദ്ദാക്കിയിരുന്നു. കൂടാതെ ഉത്തരവിനെതിരെ സര്‍വ്വകലാശാലയുടെ അപ്പീല്‍ അനുവദിച്ചു. യൂണിവേഴ്‌സിറ്റി കെജ്‌രിവാളിന്റെ പേരില്‍ മാനനഷ്ടകേസ് രജിസ്റ്റര്‍ ചെയ്തു. വിവരം തേടിയ കെജരിവാളിന് കോടതി 25000 രൂപ പിഴചുമത്തുകയുണ്ടായി.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക