22
Jan 2023
Wed
22 Jan 2023 Wed

അരീക്കോട്: മുൻ മുഖ്യമന്ത്രി സി എച്ച് മുഹമ്മദ് കോയയുടെയും മറ്റു മന്ത്രിമാരുടെയും പേഴ്സണൽ സ്റ്റാഫിലെ അംഗമായിരുന്ന ഗുലാം മുഹമ്മദ് തന്റെ ജീവിതം പറയുന്ന ” ഗുലാം മുഹമ്മദ് ജീവിതം ഒരു സ്വപ്നം ‘എന്ന പുസ്തകം 2013 ജനുവരി 20 വെള്ളിയാഴ്ച 4 മണിക്ക് അരീക്കോട് മെത്രക്കടവ് ഓഡിറ്റോറിയത്തിൽ വെച്ച് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പ്രകാശനം ചെയ്യുമെന്ന് സ്വാഗത സംഘം ഭാരവാഹികൾ അരീക്കോട് ചേർന്ന വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പി കെ ബഷീർ എംഎൽഎ,ജിഷ . സി ( പ്രസിഡന്റ് , ഊർങ്ങാട്ടിരി ഗ്രാമ പഞ്ചായത്ത് ) ടി.കെ.ടി. അബ്ദുഹാജി ( പ്രസിഡന്റ് , അരീക്കോട് ഗ്രാമ പഞ്ചായത്ത് ഉസ്മാൻ പി.വി ( പ്രസിഡന്റ് , കാവനൂർ ഗ്രാമ പഞ്ചായത്ത്). പി.കെ കുഞ്ഞാലിക്കുട്ടി എം എൽ എ, എ.പി. അനിൽ കുമാർ എം എൽ എ,പി.ടി.എ. റഹീം എം എൽ എ, പി ഉബൈദുള്ള ടി.വി. ഇബ്റാഹീം എൽ എ,പി.കെ. അബ്ദുറബ്ബ് ( മുൻമന്ത്രി ) അഡ്വ.എം. ഉമ്മർ ( മുൻ എംഎൽഎ) എന്നിവർ പങ്കെടുക്കും.

സ്വാഗതസംഘം ചെയർമാൻ കെ അലി ഹസൻ, പി കെ സെയ്തലവി മാസ്റ്റർ, കെ ബിച്ചുട്ടി, എം സുൽഫിക്കർ, അഡ്വ: പി കെ ജലീൽ, ടി വി മുഹമ്മദ്, പി മുഹമ്മദ് പത്രസമ്മേളനത്തിൽ പങ്കെടുത്തു.