കോൺഗ്രസ് വിട്ട ഗുലാം നബി ആസാദ് താൻ രൂപീകരിക്കുന്ന പുതിയ രാഷ്ട്രീയ പാർട്ടിയുടെ പ്രഖ്യാപനം ഇന്ന് കശ്മീരിൽ നടത്തും. പാർട്ടി പ്രഖ്യാപനത്തിനു മുന്നോടിയായി ജമ്മു കശ്മീരിൽ റാലിയും ഗുലാം നബി ആസാദ് സംഘടിപ്പിക്കുന്നുണ്ട്. കോൺഗ്രസിലെ നേതൃമാറ്റമാവശ്യപ്പെട്ട് നിരന്തരം കലഹമുയർത്തിയിരുന്ന ഗുലാംനബി ആസാദ് കഴിഞ്ഞദിവസമാണ് പാർട്ടിവിട്ടത്.
|
കോൺഗ്രസ് ജമ്മു ആൻഡ് കശ്മീർ പ്രചാരണവിഭാഗം ചുമതലയേൽപ്പിച്ചതിനു പിന്നാലെ ഗുലാം നബി ആസാദ് ഈ സ്ഥാനം രാജിവച്ചിരുന്നു. ഇതിനു പിന്നാലെയാണ് രാഹുൽ ഗാന്ധിയുടേത് അപക്വമായ പെരുമാറ്റമാണെന്നും കോൺഗ്രസിലെ കൂടിയാലോചനാ സംവിധാനം അദ്ദേഹം തകർത്തുവെന്നും കുറ്റപ്പെടുത്തി ഗുലാം നബി ആസാദ് പാർട്ടിയിലെ പ്രാഥമികാംഗത്വം കൂടി രാജിവച്ചത്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



