17
Aug 2025
Sat
17 Aug 2025 Sat

ഹിസോർ (തജികിസ്താൻ): പ്രമുഖർ ഇല്ലാതെ ഇറങ്ങിയിട്ടും കാഫ നേഷൻസ് കപ്പിൽ ഇന്ത്യക്ക് വിജയത്തുടക്കം. ആതിഥേയരായ തജികിസ്താനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് സന്ദർശകർ പരാജയപ്പെടുത്തിയത്. അൻവർ അലിയും (അഞ്ചാം മിനിറ്റ്)  സന്ദേശ് ജിങ്കനും (13ാം മിനിറ്റിൽ) ആണ് ഇന്ത്യക്കായി ഗോൾനേടിയത്.  23ാം മിനിറ്റിൽ ഷഹ്‌റോം സമെയ്‌വ്  തജികിസ്താന് വേണ്ടി ആശ്വാസ ഗോൾ മടക്കി. പെനാൽറ്റിയടക്കം തടുത്തിട്ട് മികച്ച സേവുകളുമായി ഇന്ത്യയുടെ രക്ഷകനായി അവതരിച്ചത് ഗോൾകീപ്പർ ഗുർപ്രീത് സിങ് സന്ധു ആണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പരിശീലകനായി ഖാലിദ് ജമീൽ ചുമലയേറ്റെടുത്ത ശേഷമുള്ള ഇന്ത്യയുടെ ആദ്യ മത്സരം ജയത്തോടെ തുടങ്ങാനായത് ബ്ലൂ ടൈഗേഴ്‌സിന് വലിയ ആത്മവിശ്വാസമായി. മലയാളി താരം ഉവൈസ് ഇന്ത്യൻ ജഴ്‌സിയിൽ അരങ്ങേറി. മറ്റൊരു മലയാളി താരം ആഷിക് കുരുണിയനും ആദ്യ ഇലവനിൽ സ്ഥാനം പിടിച്ചു.

ചെറിയ താരങ്ങളെ ഉപയോഗിച്ച് ഞെട്ടിച്ച ജമീലിന്റെ മിടുക്ക് കാണാനിരിക്കുന്നേയുള്ളൂ

India vs Tajikistan, CAFA Nations Cup 2025 Highlights: Gurpreet Singh Sandhu stars with a penalty save as India defeat Tajikistan 2-1