05
May 2023
Wed
05 May 2023 Wed

ഗ്യാന്‍വ്യാപി പള്ളി പൊളിച്ചുകളഞ്ഞ് അവിടെ ശിവക്ഷേത്രം നിര്‍മിക്കാനുള്ള ദിവസം അടുത്തുകൊണ്ടിരിക്കുകയാണെന്നാണ് തന്റെ പ്രതീക്ഷയെന്ന് ഹിന്ദുത്വരുടെ അഭിഭാഷകന്‍ വിഷ്ണു ശങ്കര്‍ ജെയിന്‍. ഗ്യാന്‍വ്യാപി പള്ളി വളപ്പില്‍ ഹൈന്ദവ ആരാധന നിര്‍വഹിക്കുന്നതിന് അനുമതി തേടി അഞ്ച് ഹിന്ദുത്വ വനിതകള്‍ നല്‍കിയ ഹരജി സ്വീകരിച്ച വാരണാസി കോടതിക്കെതിരേ പള്ളി പരിപാലന സമിതി നല്‍കിയ ഹരജി അലഹബാദ് ഹൈക്കോടതി തള്ളിയതിനു പിന്നാലെയാണ് വിഷ്ണു ശങ്കര്‍ ജെയിന്റെ പ്രതികരണം. അലഹബാദ് ഹൈക്കോടതിയുടേത് ചരിത്രപരമായ വിധിയാണെന്നും അഞ്ജുമാന്‍ ഇന്‍തസാമിയ പള്ളി കമ്മിറ്റിയുടെ ഹരജി നിലനില്‍ക്കുന്നതല്ലെന്ന ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നു. ഗ്യാന്‍വ്യാപി കേസില്‍ ഹിന്ദുത്വര്‍ക്കു വേണ്ടി ഹാജരായ വിഷ്ണുശങ്കര്‍ പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഗ്യാന്‍വ്യാപി പള്ളി ഇരുന്ന സ്ഥലത്ത് മുമ്പ് ക്ഷേത്രമായിരുന്നുവെന്നും മുഗള്‍ ഭരണാധികാരി ഔറംഗസേബ് ആണ് ക്ഷേത്രം പൊളിച്ച് പള്ളി നിര്‍മിച്ചതെന്നുമാണ് ഹിന്ദുത്വരുടെ വാദം. പള്ളിയില്‍ അംഗസ്‌നാനം ചെയ്യുന്ന ടാങ്കില്‍ നിന്ന് ശിവലിംഗം കണ്ടെത്തിയെന്നും ഹിന്ദുത്വര്‍ അവകാശപ്പെടുന്നു. എന്നാല്‍ അത് ജലധാരയാണെന്ന് പള്ളിക്കമ്മിറ്റി വ്യക്തമാക്കിയിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക