തിരുവനന്തപുരം: ഹജ്ജ് തീര്‍ഥാടകര്‍ക്കുള്ള മെഡിക്കല്‍ സ്‌ക്രീനിങ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കേണ്ട തീയതി ഈ മാസം 30 വരെ നീട്ടിയതായി ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യ അറിയിച്ചു. തീര്‍ഥാടകര്‍ നേരിടുന്ന പ്രയാസങ്ങള്‍ ചൂണ്ടിക്കാട്ടി സംസ്ഥാന ഹജ്ജ് മന്ത്രി എന്‍. ഷംസുദ്ദീന്‍ കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയത്തിനും ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യക്കും നേരത്തെ കത്തയച്ചിരുന്നു. തീയതി നീട്ടി തീര്‍ഥാടകര്‍ക്ക് സഹായകരമായ നടപടി സ്വീകരിച്ച കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയത്തിനും ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യക്കും മന്ത്രി എന്‍. ഷംസുദ്ദീന്‍ നന്ദി അറിയിച്ചു.
|
Tag: Hajj 2026, Hajj Medical Screening Certificate, Haj Committee of India, N Samsudheen, Kerala Haj News Malayalam
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





