12
Aug 2025
Tue
12 Aug 2025 Tue
hamas

 

whatsapp 60 ദിവസത്തെ വെടിനിർത്തൽ, 10 ബന്ധികളെ കൈമാറും, പകരം ഫലസ്തീനികളെ മോചിപ്പിക്കും; ഹമാസ് അംഗീകരിച്ച കരാറിലെ വ്യവസ്ഥ ഇങ്ങനെ
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഗാസ: ഗാസ മുനമ്പിലെ പോരാട്ടം അവസാനിപ്പിക്കാൻ ഈജിപ്തും ഖത്തറും മധ്യസ്ഥത വഹിച്ച പുതിയ വെടിനിർത്തൽ നിർദ്ദേശം അംഗീകരിച്ചതായി ഫലസ്തീൻ പ്രതിരോധ സംഘടനയായ ഹമാസ് അറിയിച്ചു. മധ്യസ്തരായ ഖത്തറിനെ ആണ് ഹമാസ് ഇക്കാര്യം അറിയിച്ചത്. എന്നാൽ ഇതിനോട് ഇസ്രയേൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.

വ്യവസ്ഥകൾ ഇപ്രകാരം:
* 60 ദിവസത്തേക്ക് വെടി നിർത്തൽ
* കുറഞ്ഞത് 10 ഇസ്രായേലി ബന്ദികളെയും നിരവധി മൃതദേഹങ്ങളെയും വിട്ട് കൊടുക്കും
* ഇസ്രായേൽ പലപ്പോഴായി നിയമ വിരുദ്ധമായി പിടിച്ചു കൊണ്ടുപോയ ഫലസ്തീനികളെ മോചിപ്പിക്കും
* ഗസയിലേക്ക് ഭക്ഷണം എത്തിക്കും.
* രണ്ടാം ഘട്ടത്തിൽ കൂടുതൽ വിശാലമായ ചർച്ചകൾ നടന്നാൽ ബാക്കിയുള്ള തടവുകാരെ മോചിപ്പിക്കും.

അതേസമയം എല്ലാ ഫലസ്തീൻ സായുധ സംഘടനകളും ഈജിപ്ഷ്യൻ-ഖത്തർ പദ്ധതിയെ പിന്തുണയ്ക്കുന്നുവെന്ന് വൃത്തങ്ങൾ അറിയിച്ചു. വരും ദിവസങ്ങളിൽ ചർച്ചകൾ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.

സിവിലിയൻ സംരക്ഷണത്തിനുള്ള ഉറപ്പുകളോടെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സമഗ്രമായ കരാറിലേക്കുള്ള നടപടികൾ ഈ നിർദ്ദേശം വ്യക്തമാക്കുന്നുവെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്തു. കരാറിന് അന്തിമരൂപം നൽകാൻ യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫിനെ കെയ്റോയിലേക്ക് ക്ഷണിക്കുമെന്നും അൽ അറബിയയും അൽ ഹദത്തും കൂട്ടിച്ചേർത്തു.

മധ്യസ്ഥ ശ്രമങ്ങളും തടവുകാരുടെ കൈമാറ്റങ്ങളും ചർച്ച ചെയ്യുന്നതിനായി പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ അൽ താനി തിങ്കളാഴ്ച കെയ്റോയിൽ ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സിസിയുമായി കൂടിക്കാഴ്ച നടത്തിയതായി ഖത്തർ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു.
ആക്രമണം അവസാനിപ്പിക്കണമെന്നും ബന്ദികളെ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ടെൽ അവീവിൽ നടന്ന ബഹുജന പ്രതിഷേധത്തിനു പിന്നാലെ ആണ് പുതിയ സംഭവവികാസങ്ങൾ.

2023 ഒക്ടോബർ മുതൽ തുടങ്ങിയ
ഇസ്രായേലിന്റെ ആക്രമണത്തിൽ 62,004 ലധികം ഫലസ്തീനികൾ ആണ് കൊല്ലപ്പെട്ടത്.

Hamas accepts new Gaza ceasefire proposal, Israel yet to respond