ഇന്ത്യന്‍ വംശജനെ യുഎസില്‍ വെടിവച്ചുകൊന്നു. പിറ്റ്‌സ്ബര്‍ഗില്‍ ഹോട്ടല്‍ മാനേജരായ രാകേഷ് എന്‍ഗാബന്‍(51)ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ചയാണ് സംഭവം. ഹോട്ടലിനു പുറത്ത് ബഹളം കേട്ട് നോക്കാനെത്തിയപ്പോഴായിരുന്നു രാകേഷിനെ തലയ്ക്കു വെടിവച്ചുകൊന്നത്. 37കാരനായ സ്റ്റാന്‍ലി യൂഗന്‍ ആണ് രാകേഷിനെ കൊലപ്പെടുത്തിയത്.
|
ബഹളം കേട്ട് പുറത്തെത്തിയ രാകേഷ് തോക്കുമായി നില്‍ക്കുന്നയാളോട് നിങ്ങള്‍ക്ക് കുഴപ്പമൊന്നുമില്ലല്ലോ എന്ന് ചോദിക്കുന്നത് സിസിടിവി ദൃശ്യങ്ങളിലുണ്ട്. ഈ സമയം ഇയാള്‍ തോക്കുമായി രാകേഷിന്റെ അടുത്തേക്ക് വരികയും തലയ്ക്കു നേരെ വെടിയുതിര്‍ക്കുകയുമായിരുന്നു. ഹോട്ടലിനു പുറത്തുണ്ടായിരുന്ന സ്ത്രീക്ക് നേരെയും പ്രതി വെടിയുതിര്‍ത്തു. വിവരമറിഞ്ഞ് പിന്തുടര്‍ന്ന പോലീസ് സംഘത്തിനു നേരെയും ഇയാള്‍ വെടിവയ്ക്കുകയുണ്ടായി.
വെടിയേറ്റ സ്ത്രീ രണ്ടാഴ്ചയായി ഒരു കുട്ടിയുമായി ഈ ഹോട്ടലില്‍ താമസിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവദിവസം യുവതി കാറില്‍ പുറത്തേക്ക് പോവാനിറങ്ങിയപ്പോഴാണ് പ്രതിയെത്തി ഇവരെ വെടിയുതിര്‍ത്തത്. യുവതിയുടെ കഴുത്തിനാണ് വെടിയേറ്റത്. ഈ ബഹളം കേട്ടാണ് രാകേഷ് പുറത്തേക്ക് വന്നതും വെടിയേറ്റ് കൊല്ലപ്പെടുന്നതും. വെടിയേറ്റ യുവതി സ്വയം വാഹനമോടിച്ച് വാഹന സര്‍വീസ് കേന്ദ്രത്തിലെത്തുകയും ഇവിടെ നിന്ന് പോലീസ് ഇവരെ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. ഇതിനു ശേഷമാണ് പോലീസ് പ്രതിയെ പിടികൂടിയത്. പ്രതി നടത്തിയ വെടിവയ്പില്‍ പോലീസുകാരനും തിരിച്ചടിയില്‍ പ്രതിക്കും വെടിയേറ്റിട്ടുണ്ട്.
ALSO READ: ആദ്യമായെടുത്ത ടിക്കറ്റിലൂടെ 25 കോടിയുടെ ഓണം ബംപര്‍ ആലപ്പുഴ സ്വദേശിക്ക്


