@ 72; ഹാപ്പി ബര്‍ത്ത് ഡേ മമ്മൂക്കാ…
|
മെഗാ സ്റ്റാര്‍ മമ്മൂട്ടിക്ക് ഇന്ന് എഴുപത്തിരണ്ടാം പിറന്നാള്‍. കൊച്ചിയിലെ വീട്ടില്‍ വലിയ ആഘോഷങ്ങളില്ലെങ്കിലും മമ്മൂട്ടിയുടെ ആരാധകര്‍ ജന്മദിനത്തോട് അനുബന്ധിച്ച് വിവിധ സ്ഥലങ്ങളില്‍ ആഘോഷവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ഒരുക്കിയിട്ടുണ്ട്. കാല്‍ ലക്ഷം രക്തദാനം സംഘടിപ്പിച്ച് മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷണല്‍ രംഗത്തെത്തിയിരുന്നു. അതെസമയം പിറന്നാള്‍ ദിനമായ ഇന്ന് മമ്മൂട്ടിയുടെ പുതിയ ചിത്രമായ കണ്ണൂര്‍ സ്‌ക്വാഡിന്റെ ട്രെയിലര്‍ പ്രേക്ഷകരിലേക്ക് എത്തും
പിറന്നാള്‍ ദിനത്തില്‍ ആരാധകരെ ഞെട്ടിച്ച് മമ്മൂട്ടിയുടെ പുതിയ ലുക്ക്. ഫെന്‍സിങ് സ്റ്റാര്‍ ആയാണ് അദ്ദേഹം ചിത്രത്തിലെത്തുന്നത്. ഫെന്‍സിങ് പോരാളിയായി അണിഞ്ഞൊരുങ്ങി നില്‍ക്കുന്ന ചിത്രമാണ് മമ്മൂട്ടി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. ഈ മേക്കോവര്‍ സിനിമയ്ക്കു വേണ്ടിയാണോ അതോ ഏതെങ്കിലും പരസ്യത്തിനാണോ എന്നാണ് ആരാധകരുടെ ഇടയില്‍ ചര്‍ച്ച.’തൂഷെ’ എന്നാണ് ചിത്രത്തിനു നല്‍കിയിരിക്കുന്ന അടിക്കുറിപ്പ്. ഫെന്‍സിങില്‍ എതിരാളിയുടെ നീക്കത്തെ അഭിനന്ദിക്കുന്നതിനുള്ള ഒരു വാക്കാണിത്. എന്നാല്‍ ചിത്രത്തോടൊപ്പം സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ടിനേയും സെലിബ്രിറ്റി ഫോട്ടോഗ്രാഫര്‍ ഷാനി ഷാകിയേയും ടാഗ് ചെയ്തിട്ടുമുണ്ട്.


