16
May 2024
Mon
16 May 2024 Mon

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

45-ാം വിവാഹ വാര്‍ഷികം ആഘോഷിച്ച് നടന്‍ മമ്മൂട്ടിയും ഭാര്യ സുല്‍ഫത്തും. ഇരുവര്‍ക്കും സിനിമാ ലോകത്ത് നിന്നും ആശംസാ പ്രവാഹം ആണ്.
ആശംസ അറിയിച്ച് മകനും നടനുമായ ദുല്‍ഖര്‍ സല്‍മാന്‍ ഇന്‍ സ്റ്റഗ്രാമിൽ പങ്ക് വച്ചു.

45 വര്‍ഷങ്ങള്‍ പൂര്‍ത്തിയായിരിക്കുന്നു. നിങ്ങളുടേതായ രീതിയില്‍ നിങ്ങളുടെ ചെറിയൊരു ലോകം നിങ്ങള്‍ സൃഷ്ടിച്ചു. ആ ലോകത്തിന്റെ ഭാഗമാകാനും സ്‌നേഹം അനുഭവിക്കാനും കഴിഞ്ഞ ഞങ്ങള്‍ ഭാഗ്യവാന്‍മാരാണ്. ഉപ്പയ്ക്കും ഉമ്മയ്ക്കും വിവാഹ വാര്‍ഷികാശംസകള്‍ നേരുന്നു.’ ദുല്‍ഖര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
ഇതിനൊപ്പം യാത്രക്കിടെയെടുത്ത മമ്മൂട്ടിയുടേയും സുല്‍ഫത്തിന്റേയും ചിത്രങ്ങളും ദുല്‍ഖര്‍ പങ്കുവെച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം മകള്‍ മറിയത്തിനും ഉമ്മ സുല്‍ഫത്തിനും പിറന്നാള്‍ ആശംസ നേര്‍ന്ന് ദുല്‍ഖര്‍ മനോഹരമായൊരു കുറിപ്പ് പങ്കുവെച്ചിരുന്നു. മറിയത്തിന്റെ പിറന്നാള്‍
മെയ് അഞ്ചിനും സുല്‍ഫത്തിന്റെ പിറന്നാള്‍ മെയ് നാലിനുമാണ്. മമ്മൂട്ടിയുടേയും സുല്‍ഫത്തിന്റേയും വിവാഹ വാര്‍ഷികം മെയ് ആറിനുമാണ്. അടുത്തടുത്ത് മൂന്ന് ആഘോഷങ്ങൾ വരുന്നതിന്റെ സന്തോഷത്തെ കുറിച്ച് ദുല്‍ഖര്‍ നേരത്തെ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

1979-മെയ് ആറിനാണ് മമ്മൂട്ടിയും സുല്‍ഫത്തും വിവാഹിതരാകുന്നത്..

ദമ്പതികൾക്ക് രണ്ട് മക്കളുണ്ട്. സുറുമിയാണ് മൂത്തമകൾ. കാർഡിയോ തൊറാസിക് സർജൻ ഡോ.മുഹമ്മദ് രഹാൻ സയീദാണ് സുറുമിയുടെ ഭർത്താവ്. സുറുമിയ്ക്ക് രണ്ട് ആൺമക്കളാണ് ഉള്ളത്.

ദുൽഖർ സൽമാൻ ആണ് രണ്ടാമത്തെ മകൻ. പഠനം പൂർത്തിയാക്കി സിനിമയിലെത്തിയ ദുൽഖർ പിന്നീട് തെന്നിന്ത്യയിൽ ഒന്നാകെ ശ്രദ്ധ നേടിയ നടനായി മാറി. അമാൽ സൂഫിയ ആണ് ദുൽഖറിന്റെ പങ്കാളി. ഏക മകൾ മറിയം അമീറ സൽമാൻ.