06
Jun 2024
Sun
06 Jun 2024 Sun
Haris Beeran to be Rajyasabha Candidate of IUML

സുപ്രിംകോടതി അഭിഭാഷകന്‍ ഹാരിസ് ബീരാന്‍ മുസ് ലിം ലീഗിന്റെ രാജ്യസഭാ സ്ഥാനാര്‍ഥി ആയേക്കും. ഇതുസംബന്ധിച്ച പ്രഖ്യാപനം മുസ് ലിം ലീഗ് നാളെ നടത്തും. തിങ്കള്‍ രാവിലെ പത്തിന് തിരുവനന്തപുരത്തെ പാണക്കാട് ഹാളില്‍ ചേരുന്ന യോഗത്തിനു ശേഷമാവും പ്രഖ്യാപനം ഉണ്ടാവുക.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വിദേശത്തുപോയ ലീഗ് അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ യോഗത്തില്‍ സംബന്ധിക്കുന്നതിനായി ഞായര്‍ രാത്രിയോടെ തിരുവനന്തപുരത്ത് എത്തുമെന്ന് ലീഗ് വൃത്തങ്ങള്‍ അറിയിച്ചു. ലീഗ് ജനറല്‍ സെക്രട്ടറി പി എം എ സലാം,പികെ ഫിറോസ്, യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ. ഫൈസല്‍ ബാബു എന്നിവരുടെ പേരുകളാണ് ഹാരിസ് ബീരാനു പുറമേ രാജ്യസഭാ സ്ഥാനാര്‍ഥി സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നത്.

ഇത്തവണ മുസ്ലീം ലീഗ് സ്ഥാനാര്‍ഥി പുതുമുഖമായിരിക്കുമെന്ന് സാദിഖലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കിയിരുന്നു. യുവാക്കള്‍ക്കായിരിക്കും പരിഗണനയെന്നും അദ്ദേഹം പറഞ്ഞിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക