03
Aug 2023
Wed
03 Aug 2023 Wed

തി​രു​വ​ന​ന്ത​പു​രം: പ്ര​സ​വ​ ശ​സ്ത്ര​ക്രി​യ​യ്ക്കി​ടെ ക​ത്രി​ക വ​യ​റ്റി​ൽ കു​ടു​ങ്ങി​യ സം​ഭ​വ​ത്തി​ൽ നീതി തേടി ഇരയായ ഹ​ർ​ഷി​ന സെ​ക്ര​ട്ടേ​റി​യ​റ്റി​ന് മു​ന്നി​ൽ സ​മ​രം തുടങ്ങി. മൂ​വാ​റ്റു​പു​ഴ എം​എ​ൽ​എ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആ​രോ​ഗ്യ​വ​കു​പ്പ് നി​ര​വ​ധി അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും ത​നി​ക്ക് അ​നു​കൂ​ല​മാ​യ ന​ട​പ​ടി ഉ​ണ്ടാ​യി​ല്ലെന്നു കുറ്റപ്പെടുത്തിയ ഹർഷിന വിഷയവുമായി ബന്ധപ്പെട്ട് മു​ഖ്യ​മ​ന്ത്രി​യെ കാ​ണാ​ൻ ശ്ര​മി​ക്കുമെന്നും വ്യക്തമാക്കി. കത്രിക കുടുങ്ങിയത് കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്നാണെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. എന്നാൽ ഈ റിപോർട്ട് മെഡ‍ിക്കൽ ബോർഡ് തള്ളുകയായിരുന്നുവെന്നാണ് വിവരം. ഇതേത്തുടർന്നാണ് ഹർഷിന സമരവുമായി സെക്രട്ടേറിയറ്റിനു മുന്നിലെത്തിയത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക