06
Oct 2024
Sat
06 Oct 2024 Sat
Hassan Nasrallah's presumed successor Hashem Safieddine killed in Israel attack

ഹിസ്ബുല്ല മേധാവി ഹസന്‍ നസ്‌റുല്ല കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ പിന്‍ഗാമിയായി തിരഞ്ഞെടുക്കപ്പെടാനിരുന്ന ഹാഷിം സഫിയുദ്ദീനെ വധിച്ചതായി ഇസ്രായേല്‍. ലബനാനിലെ തെക്കന്‍ ബെയ്‌റൂത്തില്‍ വെള്ളിയാഴ്ച നടത്തിയ വ്യോമാക്രണത്തില്‍ ഹാഷിം സഫിയിദ്ദീനെ വധിച്ചതായി റിപോര്‍ട്ട്. ഇറാന്റെ സീനിയര്‍ കമാന്‍ഡര്‍ ഇസ്മായില്‍ ഘാനിക്ക് ആക്രമണത്തില്‍ പരിക്കേറ്റുവെന്നും റിപോര്‍ട്ടുകളില്‍ പറയുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഭൂഗര്‍ഭ ബങ്കറിലായിരുന്ന ഹാഷിമിനെയും മറ്റ് ഉന്നത ഉദ്യോഗസ്ഥരെയും വധിച്ചുവെന്നാണ് ഇസ്രായേല്‍ സേനയുടെ അവകാശവാദം. സെപ്തംബര്‍ 27നാണ് ഹസന്‍ നസ്‌റുല്ല ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇതിനു തിരിച്ചടിയായി ഇസ്രായേലിനു നേരെ ഇറാന്‍ ഇരുന്നൂറോളം മിസൈലുകള്‍ വര്‍ഷിച്ചിരുന്നു.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക