08
Sep 2023
Wed
08 Sep 2023 Wed

കോഴിക്കോട്ട് ഒരാള്‍ക്ക് കൂടി നിപ വൈറസ് ബാധ സ്ഥിരീകരിച്ചു. സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകനാണ് നിപ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് നിപ ബാധിച്ച് ചികില്‍സയിലിരിക്കുന്നവരുടെ എണ്ണം മൂന്നായി ഉയര്‍ന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നിപ ബാധിതരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട 13 പേര്‍ നിരീക്ഷണത്തില്‍ തുടരുകയാണ്. 11 പേരുടെ സ്രവ സാംപിളുകള്‍ പൂനെ വൈറോളജി ലാബില്‍ അയച്ചുനല്‍കിയിട്ടുണ്ട്. ഇതിന്റെ ഫലം ലഭിച്ചാലേ രോഗബാധിതരുടെ എണ്ണം ഉയരുമോ എന്ന് വ്യക്തമാവൂ. നിപ വൈറസ് ബാധ സ്ഥിരീകരിച്ചവരുമായി 706 പേര്‍ സമ്പര്‍ക്കം പുലര്‍ത്തിയെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക