18
Jun 2024
Sun
18 Jun 2024 Sun

നിലവിലെ മൊബൈല്‍ റീചാര്‍ജ്ജ് വര്‍ധനവ്? ആരാണ് കൂടുതല്‍ ഈടാക്കുന്നത് വ്യത്യാസം അറിയാം

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്ത്യയിലെ പ്രധാനപ്പെട്ട മൂന്ന് ടെലികോം സേവനദാതാക്കളായ റിലയന്‍സിന്റെ ജിയോ, ഭാരതി എയര്‍ടെല്‍, ഐഡിയ- വോഡഫോണ്‍ എന്നിവയെല്ലാം താരിഫ് നിരക്കുകള്‍ ഉയര്‍ത്തിയിരിക്കുകയാണ്. റിലയന്‍സ് ജിയോ ആണ് ആദ്യം നിരക്ക് വര്‍ധിപ്പിച്ചത്. പിന്നാലെ മറ്റ് കമ്പനികളും റീചാര്‍ജ്ജ് നിരക്ക് കൂട്ടുകയായിരുന്നു. ഇത്രയും നാള്‍ ലഭിച്ചിരുന്ന അതേ ആനുകൂല്യങ്ങള്‍ക്ക് ഇനി 21 ശതമാനം വരെ അധിക തുക നല്‍കേണ്ടതായിവരും.

14 പ്രീ പെയ്ഡ് അണ്‍ലിമിറ്റഡ് പ്ലാനുകള്‍, മൂന്ന് ഡാറ്റ ആഡ് ഓണ്‍ പ്ലാനുകള്‍, രണ്ട് പോസ്റ്റ് പെയ്ഡ് പ്ലാനുകള്‍ എന്നിവയുടെ നിരക്കാണ് 27 ശതമാനം വരെ ഉയര്‍ത്തിയത്. 11 മുതല്‍ 21 ശതമാനം വരെയാണ് എയര്‍ടെല്‍ പ്രീപെയ്ഡ്, പോസ്റ്റ് പെയ്ഡ് പ്ലാനുകളുടെ വര്‍ധന. എയര്‍ടെലിന്റെ പുതിയ നിരക്കുകള്‍ക്ക് സമാനമായ നിരക്കുകള്‍ തന്നെയാണ് വൊഡഫോണ്‍ ഐഡിയയും പ്രഖ്യാപിച്ചത്. ഇവ താരതമ്യം ചെയ്യുമ്പോള്‍ ഭാരതി എയര്‍ടെല്‍, വി എന്നിവയുടെ പ്രീപെയ്ഡ് പ്ലാനുകളേക്കാള്‍ 20 ശതമാനത്തോളം കുറവുള്ളത് ജിയോ പ്ലാനുകള്‍ക്കാണ്. ടെലികോം കമ്പനികളുടെ പുതിയ നിരക്ക് വര്‍ധനയുടെ താരതമ്യം താഴെ കൊടുക്കുന്നു.

ജിയോ നിരക്ക്

നിലവിലെ പ്ലാന്‍ ഡാറ്റ കാലാവധി പുതുക്കിയ നിരക്ക്
239 1.5 ജി.ബി (പ്രതിദിനം) 28 299
479 1.5 ജി.ബി (പ്രതിദിനം) 56 579
666 1.5 ജി.ബി (പ്രതിദിനം) 84 799
209 1ജി.ബി(പ്രതിദിനം) 28 249
155 2 ജി.ബി 28 189
299 2 ജി.ബി (പ്രതിദിനം) 28 349
533 2 ജി.ബി (പ്രതിദിനം) 56 629
719 2 ജി.ബി (പ്രതിദിനം) 84 859
349 2.5 ജി.ബി (പ്രതിദിനം) 28 399
2999 2.5 ജി.ബി (പ്രതിദിനം) 365 3599
1559 24 ജി.ബി 336 1899
399 3 ജി.ബി (പ്രതിദിനം) 28 449
999 3 ജി.ബി (പ്രതിദിനം) 84 1199
395 6 ജി.ബി 84 479

 

ഭാരതി എയര്‍ടെല്‍ നിരക്ക്

 

പഴയ നിരക്ക് പുതിയ നിരക്ക് ലഭിക്കുന്ന ഡാറ്റ വാലിഡിറ്റി
179 199 2 ജിബി 28
455 509 6 ജിബി 84
1799 1999 24 ജിബി 365
265 299 പ്രതിദിനം 1 ജിബി 28
299 349 പ്രതിദിനം 1.5 ജിബി 28
359 409 പ്രതിദിനം 2.5 ജിബി 28
399 449 പ്രതിദിനം 3 ജിബി 28
479 579 പ്രതിദിനം 1.5 ജിബി 56
549 649 പ്രതിദിനം 2 ജിബി 56
719 859 പ്രതിദിനം 1.5 ജിബി 84
839 979 പ്രതിദിനം 2 ജിബി 84
2999 3599 പ്രതിദിനം 2 ജിബി 365
19 ഡാറ്റ ആഡ് ഓൺ 22 1 ജിബി 1
29 ഡാറ്റ ആഡ് ഓൺ 33 2 ജിബി 1
65 ഡാറ്റ ആഡ് ഓൺ 77 4 ജിബി പ്ലാനിന്റെ വാലിഡിറ്റി

 

വോഡഫോണ്‍-ഐഡിയ നിരക്ക്

 

പ്രീപെയ്ഡ് പ്ലാനുകൾ പഴയ നിരക്ക് വാലിഡിറ്റി (ദിവസങ്ങൾ) ആനുകൂല്യങ്ങള്‍ പുതിയ നിരക്ക്
അണ്‍ലിമിറ്റഡ് വോയ്സ് പ്ലാനുകൾ 179 28 2 ജിബി ഡാറ്റ, 300 എസ്എംഎസ് 199
459 84 6 ജിബി ഡാറ്റ, 300 എസ്എംഎസ് 599
1799 365 24 ജിബി ഡാറ്റ, 300 എസ്എംഎസ് 1999
ദിവസേന ഡാറ്റ ലഭിക്കുന്ന പ്ലാനുകൾ 269 28 ദിവസേന 1 ജിബി 299
299 28 ദിവസേന 1.5 ജിബി 349
319 30 ദിവസേന 2 ജിബി 379
479 56 ദിവസേന 1.5 ജിബി 579
539 56 ദിവസേന 2 ജിബി 649
719 84 ദിവസേന 1.5 ജിബി 859
839 84 ദിവസേന 2 ജിബി 979
2899 365 ദിവസേന 1.5 ജിബി 3499
ഡാറ്റ ആഡ് ഓണ്‍ പ്ലാനുകൾ 19 1 1 ജിബി 22
39 1 6 ജിബി 48

 

Here’s the full list of new plans and prices