കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നത് ഇനിയും തീരുമാനമാവാത്ത സാഹചര്യത്തില്‍ ചര്‍ച്ചകളുടെ ഭാഗമായി കെപിസിസി മുന്‍ അധ്യക്ഷന്മാരെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് ഹൈക്കമാന്‍ഡ്. കെ സി വേണുഗോപാലും വി ഡി സതീശനും രമേശ് ചെന്നിത്തലയും മുഖ്യമന്ത്രി സ്ഥാനത്തിനു വേണ്ടി പിടിവാശി പിടിക്കുന്ന സാഹചര്യത്തിലാണ് നടപടി.
|
കെ മുരളീധരന്‍, കെ സുധാകരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, എം എം ഹസ്സന്‍ എന്നിവരെയാണ് ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരിക്കുന്നത്. കെ സുധാകരന്‍ ഇന്ന് രാത്രിയും കെ മുരളീധരനും എം എം ഹസ്സനും നാളെ രാവിലെയാവും ഡല്‍ഹിയിലേക്ക് പോവുക. അതേസമയം മുല്ലപ്പള്ളി രാമചന്ദ്രന്‍ ഫോണിലൂടെ അഭിപ്രായം അറിയിക്കും.
കെപിസിസി വര്‍ക്കിങ് പ്രസിഡന്റുമാരായ ഷാഫി പറമ്പില്‍, എ പി അനില്‍കുമാര്‍, പി സി വിഷ്ണുനാഥ് എന്നിവരെയും ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





