13
May 2026
Mon
13 May 2026 Mon
Police officer arrested for misbehaving with complainant

പരാതി നല്‍കാനെത്തിയ യുവതിയോട് മോശമായി പെരുമാറിയ കേസില്‍ ഒളിവില്‍ പോയ പോലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. എളമക്കര ഗ്രേഡ് എസ്ഐ മുജീബ് റഹ്‌മാനാണ് അറസ്റ്റിലായത്. സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയ യുവതിയുടെ മൊബൈല്‍ നമ്പരില്‍ വിളിച്ച പ്രതി ഇവരോട് ലൈംഗികാവശ്യങ്ങള്‍ വഴങ്ങണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇയാളുടെ ശല്യം കൊണ്ട് പൊറുതിമുട്ടിയ യുവതി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പത്തനംതിട്ട സ്വദേശിയായ വനിതാ ഡോക്ടറുടെ പരാതിയിലും പോലീസ് ഇയാള്‍ക്കെതിരേ നേരത്തേ കേസെടുത്തിരുന്നു. ലഹരിക്കേസ് പ്രതികളുടെ ഫോണില്‍ നമ്പറുണ്ടെന്ന് പറഞ്ഞായിരുന്നു ഡോക്ടറെ മുജീബ് റഹ്‌മാന്‍ ഇവരെ ഭീഷണിപ്പെടുത്തിയത്.

ALSO READ: ഹോര്‍മുസ് കടലിടുക്ക് വഴിയെത്തുന്ന കപ്പലുകളില്‍ നിന്ന് ടോള്‍ ഈടാക്കാനുള്ള നടപടികള്‍ക്ക് തുടക്കം കുറിച്ച് ഇറാന്‍