31
Apr 2025
Tue
31 Apr 2025 Tue
high court advocate committed suicide by jumping in to Meenachil river with her two kids

രണ്ടുമക്കളുമായി ഹൈക്കോടതി അഭിഭാഷക കോട്ടയം മീനച്ചിലാറ്റില്‍ ചാടി മരിച്ചു. ഏറ്റുമാനൂര്‍ നീറിക്കാട് തൊണ്ണന്‍മാവുങ്കല്‍ ജിമ്മിയുടെ ഭാര്യ ജിസ്‌മോള്‍ തോമസ് (34), മക്കളായ നേഹ (5), പൊന്നു (2) എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെ പേരൂര്‍ കണ്ണമ്പുരക്കടവിലാണ് സംഭവം. മുത്തോലി പഞ്ചായത്ത് മുന്‍ അംഗമായിരുന്ന ജിസ്‌മോള്‍, 20192020 കാലയളവില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഹൈക്കോടതിയിലും പാലായിലും അഭിഭാഷകയായി പ്രവര്‍ത്തിച്ചു വരുകയായിരുന്നു. മക്കളുമായി സ്‌കൂട്ടറില്‍ എത്തിയ ജിസ്മോള്‍ മീനച്ചിലാറിന്റെ സംരക്ഷണവേലി കടന്ന് ആഴം കൂടിയ അപകടമേഖലയായ പുളിങ്കുന്ന് കടവില്‍ ചാടുകയായിരുന്നു.

ഉച്ചയ്ക്ക് ശേഷം ഏറ്റുമാനൂര്‍ പേരൂര്‍ കണ്ണമ്പുരക്കടവിലാണ് കുട്ടികള്‍ ഒഴുകിവരുന്നത് നാട്ടുകാര്‍ കാണുന്നത്. ഇവരെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചു. ഇതിനിടെ ജിസ്‌മോളെ ആറുമാനൂര്‍ ഭാഗത്തുനിന്നു നാട്ടുകാര്‍ കണ്ടെത്തി. തുടര്‍ന്ന് ഇവരെയും ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അത്തരം തോന്നലുകള്‍ ഉണ്ടാവുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. ഹെല്‍പ്ലൈന്‍ നമ്പരുകള്‍ – 1056, 0471- 2552056)

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക