23
Dec 2024
Thu
23 Dec 2024 Thu
high court cancels university decision to debar students accused in death of Sidharth

പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ഥി ജെ എസ് സിദ്ധാര്‍ഥന്‍ കൊടുംപീഡനം സഹിക്കാനാവാതെ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികളായ വിദ്യാര്‍ഥികളെ ഡീബാര്‍ ചെയ്ത സര്‍വകലാശാല നടപടി ഹൈക്കോടതി റദ്ദാക്കി. വിദ്യാര്‍ഥികളുടെ മൂന്ന് വര്‍ഷത്തെ അഡ്മിഷന്‍ വിലക്കും കോടതി റദ്ദാക്കിയിട്ടുണ്ട്. പ്രതികളായ വിദ്യാര്‍ഥികളാണ് സര്‍വകലാശാല നടപടിക്കെതിരേ ഹൈക്കോടതിയെ സമീപിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പുതിയ അന്വേഷണം നടത്താന്‍ സര്‍വകലാശാല ആന്റി റാഗിങ് സ്‌ക്വാഡിനോട് കോടതി നിര്‍ദേശിച്ചു. നാല് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്നും അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ പഠനം തുടരാന്‍ വിദ്യാര്‍ഥികള്‍ക്ക് അവസരം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.

ഫെബ്രുവരിയിലായിരുന്നു സിദ്ധാര്‍ഥനെ ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹോസ്റ്റല്‍ നടുമുറ്റത്തെ ആള്‍ക്കൂട്ട വിചാരണയും കൊടിയ മര്‍ദ്ദനവും താങ്ങാനാവാതെ സിദ്ധാര്‍ഥന്‍ ജീവനൊടുക്കുകയായിരുന്നുവെന്നാണ് കേസ്. സംഭവത്തില്‍ സീനിയര്‍ വിദ്യാര്‍ഥികളായ പന്ത്രണ്ട് പേരാണ് പ്രതികള്‍.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക