വെള്ളാപ്പള്ളി നടേശനെ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് നീക്കി ഹൈക്കോടതി. വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി അടക്കമുള്ള ബോര്‍ഡ് അംഗങ്ങളെയും ഹൈക്കോടതി അയോഗ്യരാക്കി. കമ്പനി നിയമ പ്രകാരം രജിസ്റ്റര്‍ ചെയ്ത എസ്എന്‍ഡിപി യോഗം 2014 ന് ശേഷം വാര്‍ഷിക കണക്കുകള്‍ നല്‍കിയില്ലെന്നും നിയമ ലംഘനം നടത്തിയ ഡയറക്ടര്‍മാരെ അയോഗ്യരാക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹരജിയിലാണ് കോടതി ഉത്തരവ്. താല്‍കാലിക ഡയറക്ടര്‍മാരെ നിയമിച്ച് ഭരണം നടത്താന്‍ സര്‍ക്കാറിന് കോടതി നിര്‍ദേശം നല്‍കി.
|
ഡയറക്ടര്‍മാര്‍ വാര്‍ഷിക റിപോര്‍ട്ട് ഫയല്‍ ചെയ്യണം. തുടര്‍ച്ചയായി മൂന്ന് വര്‍ഷം റിട്ടേണ്‍ ഫയല്‍ ചെയ്തില്ലെങ്കില്‍ കമ്പനി ഡയറക്ടര്‍മാരെ അയോഗ്യരാക്കാമെന്നും കമ്പനി നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. എന്നാല്‍ 2017ല്‍ വാര്‍ഷിക റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള കാലതാമസം ചൂണ്ടികാട്ടി സര്‍ക്കാറിന് നല്‍കിയ മാപ്പപേക്ഷ അംഗീകരിച്ചെന്നും പിഴയൊടുക്കിയെന്നുമായിരുന്നു എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ വാദം.
എന്നാല്‍ പിഴ ഈടാക്കി മാപ്പ് അനുവദിച്ചത് കമ്പനിക്ക് മാത്രമാണെന്നും വ്യക്തികള്‍ക്ക് ബാധകമല്ലെന്നുമുള്ള ഹരജിക്കാരുടെ വാദം കോടതി അംഗീകരിച്ചു. തുടര്‍ന്നാണ് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, പ്രസിഡന്റ് എംഎന്‍ സോമന്‍, വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് അടക്കമുള്ള ഭാരവാഹികളെയും 170 അംഗങ്ങളെയും കോടതി അയോഗ്യരാക്കിയത്. അതേസമയം സിംഗിള്‍ ബഞ്ച് വിധിക്കെതിരെ ഉടന്‍ അപ്പീല്‍ നല്‍കാനാണ് നിലവിലെ ബോര്‍ഡ് അംഗങ്ങളുടെ തീരുമാനം.
ALSO READ: വിവാഹനിശ്ചയം കഴിഞ്ഞ യുവാവും യുവതിയും അപകടത്തില്‍ മരിച്ചു





