തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും മികച്ച സര്‍വകലാശാലകളെയും കോളജുകളെയും റാങ്ക് ചെയ്യുന്ന പട്ടിക തയ്യാറായി. (Higher education rankings: CUSAT number one among universities) സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം രേഖപ്പെടുത്തുന്ന പട്ടിക ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ആണ് പ്രഖ്യാപിച്ചത്.
|
ഉന്നത വിദ്യാഭ്യാസ റാങ്കിങ്ങില്‍ സര്‍വകലാശാലകളില്‍ കുസാറ്റാണ് ഒന്നാമത്. കുസാറ്റിനായി വൈസ് ചാന്‍സലര്‍ ഡോ. ജുനൈദ് ബുഷ്‌റി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദുവില്‍ നിന്ന് പുരസ്‌കാരവും സാക്ഷ്യപത്രവും ഏറ്റുവാങ്ങി.
സര്‍വകലാശാലകളില്‍ കേരള യൂണിവേഴ്‌സിറ്റി, എംജി യൂണിവേഴ്‌സിറ്റി എന്നിവയാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തെത്തിയത്. കോളജ് വിഭാഗത്തില്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ്, എറണാകുളം രാജഗിരി കോളജ് ഓഫ് സോഷ്യല്‍ സയന്‍സ്, സെന്റ് തെരേസാസ് എന്നിവ യഥാക്രമം ആദ്യ മൂന്നു സ്ഥാനങ്ങളിലെത്തി.
ALSO READ: ജമാഅത്തെ ഇസ്ലാമി യുഡിഎഫിനൊപ്പം മല്‍സരിച്ചാല്‍ പരാജയപ്പെടുത്തുമെന്ന് സമസ്ത നേതാവ്
എഞ്ചിനിയറിങ് കോളജ് വിഭാഗത്തില്‍ തിരുവനന്തപുരം സിഇടി, തൃശൂര്‍ എഞ്ചിനിയറിങ് കോളജ്, കൊല്ലം ടി കെ എം എഞ്ചിനിയറിങ് കോളജ് എന്നിവയാണ് ആദ്യ മൂന്നു സ്ഥാനങ്ങളില്‍.
നഴ്‌സിങ് കോളജ് വിഭാഗത്തില്‍ തിരുവനന്തപുരം നഴ്‌സിങ് കോളേജ് ആണ് ഒന്നാമത്.
എഞ്ചിനീയറിങ്, ആര്‍ട്‌സ് ആന്‍ഡ് സയന്‍സ്, ടീച്ചര്‍ എഡ്യൂക്കേഷന്‍, വെറ്റിനറി, നഴ്‌സിംഗ് തുടങ്ങിയ വിവിധ വിഭാഗങ്ങളില്‍ റാങ്കിങ്ങുകള്‍ ഉണ്ട്. സ
ര്‍ക്കാര്‍ കോളേജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷന്‍, യൂണിവേഴ്‌സിറ്റി കോളേജ് എന്നിവ വിവിധ വിഭാഗങ്ങളില്‍ ഒന്നാം സ്ഥാനം നേടി.
12 വിഭാഗങ്ങളിലായി 449 സ്ഥാപനങ്ങളെയാണ് റാങ്കിങിന് പരിഗണിച്ചത്. ഇതില്‍ സര്‍ക്കാര്‍ മേഖലയില്‍ നിന്ന് കോളജുകളില്‍ 12 ഉം എഞ്ചിനിയറിങ് കോളജുകളില്‍ ആറും നഴ്‌സിങ്, ടീച്ചര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒന്നു വീതവും കാര്‍ഷിക അനുബന്ധ മേഖലയില്‍ നിന്ന് അഞ്ചും സ്ഥാപനങ്ങള്‍ റാങ്കു നേടി.
ചടങ്ങില്‍ നാക് മുന്‍ ഡയറക്ടര്‍ രംഗനാഥ് എച്ച് അന്നേ ഗൗഡ, ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇഷിത റോയ്, ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ മെമ്പര്‍ സെക്രട്ടറി ഡോ. രാജന്‍ വറുഗീസ്, സെന്റ് തെരേസാസ് പ്രിന്‍സിപ്പാള്‍ ഡോ. അല്‍ഫോന്‍സ വിജയ് ജോസഫ്, കോളജ് ഡയറക്ടര്‍ സിസ്റ്റര്‍ ടെസ്സ, ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ രജിസ്ട്രാര്‍ പി എസ് വനജ എന്നിവര്‍ പങ്കെടുത്തു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





