14
Feb 2025
Sun
14 Feb 2025 Sun
Musthafa faizy Mundupara

ജമാഅത്തെ ഇസ്ലാമി യുഡിഎഫിനൊപ്പം മല്‍സരിച്ചാലും എല്‍ഡിഎഫിനൊപ്പം മല്‍സരിച്ചാലും പരാജയപ്പെടുത്തുമെന്ന് സമസത് നേതാവ് മുസ്തഫ മുണ്ടുപാറ. (Samastha leader says Jamaat-e-Islami will be defeated if it contests with UDF) ജമാഅത്തെ ഇസ്ലാമിയെ പ്രതിരോധിക്കുകയെന്നത് സമസ്തയുടെ അടിസ്ഥാന ദൗത്യമാണ്. അത് യുഡിഎഫില്‍ ആയാലും എല്‍ഡിഎഫില്‍ ആയാലും നിര്‍വഹിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫുമായി ജമാഅത്തെ ഇസ്ലാമി ധാരണയുണ്ടാക്കിയെന്ന വിമര്‍ശനം നിലനില്‍ക്കെയാണ് സമസ്ത നേതാക്കളുടെ മുന്നറിയിപ്പ്. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിലും നിയസമഭാ, ലോക്‌സഭാ തിരഞ്ഞെടുപ്പിലും ജമാഅത്തെ ഇസ്ലാമി യുഡിഎഫിനൊപ്പമായിരുന്നു.

സമുദായത്തിനകത്തേക്ക് നുഴഞ്ഞു കയറാനുള്ള ശ്രമങ്ങള്‍ ജമാഅത്തെ ഇസ്ലാമിയും വഹാബി പ്രസ്ഥാനവും നടത്തുന്നുണ്ടെന്നു മുസ്തഫ മുണ്ടുപാറ ആരോപിച്ചു. പൊതുസമൂഹത്തിനിടയിലും നുഴഞ്ഞു കയറാന്‍ അവര്‍ ശ്രമം നടക്കുന്നുണ്ട്. മുസ്ലിം സമുദായത്തെ ഏറ്റവും കൂടുതല്‍ തെറ്റിദ്ധരിപ്പിക്കുന്നത് ഈ സംഘടനകളാണെന്നും അദ്ദേഹം ആരോപിച്ചു.

മുസ്ലിം ലീഗും ജമാഅത്തെ ഇസ്ലാമിയും തമ്മില്‍ ധാരണയുണ്ടെന്നും ജമാഅത്തെ ഇസ്ലാമിയുടെ സ്വാധീനം ലീഗിലുണ്ടെന്നുമാണ് സമസ്തയില്‍ ഒരു വിഭാഗം ആരോപിക്കുന്നത്.

ജമാഅത്തെ ഇസ്ലാമിക്ക് ശക്തമായ സ്വാധീനമുള്ള കോഴിക്കോട് മുക്കം പോലുള്ള പ്രദേശങ്ങളില്‍ ലീഗും ജമാഅത്തും നേരിട്ട് ധാരണയുണ്ടാക്കാനുള്ള സാധ്യതയുണ്ട്. അത്തരം സാഹചര്യമുണ്ടായാല്‍ സമസ്ത അതിനെ എന്ത് വിലകൊടുത്തും പരാജയപ്പെടുത്തുമെന്നാണ് മുസ്തഫ മുണ്ടുപാറയുടെ മുന്നറിയിപ്പ്.