23
Nov 2024
Sat
23 Nov 2024 Sat
Himachal Pradesh High court upholds demolision order for 3 floors of Masjid

ഷിംലയില്‍ സഞ്ജൗലി മസ്ജിദിന്റെ മൂന്ന് നിലകള്‍ പൊളിച്ചുനീക്കാനുള്ള ഉത്തരവ് ശരിവച്ച് ഹിമാചല്‍ പ്രദേശ് ഹൈക്കോടതി. അനധികൃത നിര്‍മാണമാരോപിച്ച് ഷിംല മുനിസിപ്പല്‍ കോര്‍പറേഷന്‍ ആണ് ഒക്ടോബര്‍ അഞ്ചിന് സഞ്ജൗലി മസ്ജിദിന്റെ മൂന്നു നിലകള്‍ പൊളിച്ചുനീക്കാന്‍ നിര്‍ദേശം നല്‍കിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇതിനെതിരേ മുസ് ലിം വിഭാഗം കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ കോടതി കോര്‍പറേഷന്‍ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജി തള്ളുകയും ഉത്തരവ് ശരിവയ്ക്കുകയുമായിരുന്നു. അതേസമയം പള്ളി പൊളിച്ചുനീക്കാനുള്ള നടപടിക്കെതിരേ വിശ്വാസികള്‍ക്കിടയില്‍ കടുത്ത പ്രതിഷേധമുയരുന്നുണ്ട്.

പള്ളി നിര്‍മാണത്തിനെതിരേ ബിജെപി അടക്കമുള്ള സംഘപരിപാര സംഘടനകളുടെ പ്രതിഷേധം ഉയര്‍ന്നതിനു ശേഷമായിരുന്നു പള്ളിയുടെ മൂന്നു നിലകള്‍ പൊളിച്ചുനീക്കാനുള്ള ഉത്തരവ് കോര്‍പറേഷന്‍ പുറത്തിറക്കിയത്. 10 വര്‍ഷം മുമ്പാണ് പള്ളി നിര്‍മിച്ചത്. സപ്തംബര്‍ മാസമായിരുന്നു നൂറുകണക്കിന് സംഘപരിവാര പ്രവര്‍ത്തകര്‍ സഞ്ജൗലി മസ്ജിദിനെതിരേ രംഗത്തുവന്നത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക