30
Dec 2024
Wed
30 Dec 2024 Wed
Pushpa 2 crossed 900 crore rupees in world wide collection

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചെന്നൈ: അല്ലു അര്‍ജുന്‍ നായകനായ ഹിറ്റ് ചിത്രം പുഷ്പ 2 ന്റെ ഹിന്ദി പതിപ്പ് യൂട്യൂബില്‍. മിന്റു കുമാര്‍ മിന്റുരാജ് എന്റര്‍ടെയ്ന്‍മെന്റ് എന്ന അക്കൗണ്ടിലാണ് ചിത്രത്തിന്റെ പതിപ്പ് അപ്‌ലോഡ് ചെയ്തത്. ഇതിനോടകം 25 ലക്ഷത്തിലധികം പേരാണ് ചിത്രം കണ്ടത്. ചിത്രം തീയേറ്ററില്‍ നിറഞ്ഞോടുന്നതിനിടെയാണ് ഹിന്ദി പതിപ്പിന്റെ വ്യാജന് യൂട്യൂബില്‍ എത്തിയത്. ഇന്നലെ രാത്രിയാണ് സിനിമ അപ്ലോഡ് ചെയ്തത്. വൈറലായതിനു പിന്നാലെ ചിത്രത്തിന്റെ പതിപ്പ് യൂടൂബില്‍നിന്ന് നീക്കം ചെയ്തു. തെലുഗു ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സിലിന്റെ പരാതിയിലാണ് നടപടി.

1000 കോടി കളക്ഷനിലേക്ക് ചിത്രം അടുത്തുകൊണ്ടിരിക്കുന്ന വേളയിലാണ് സംഭവം.

ലോകമെമ്പാടുമുള്ള 12,500ലധികം സ്‌ക്രീനുകളില്‍ പ്രദര്‍ശിപ്പിച്ച ചിത്രം, തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി, കന്നഡ, ബംഗാളി ഭാഷകളിലാണ് പ്രദര്‍ശനത്തിനെത്തിയത്. അല്ലു അര്‍ജുന്‍, രശ്മിക മന്ദാന, ഫഹദ് ഫാസില്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. പുഷ്പയുടെ ആദ്യ ഭാഗം ആഗോള തലത്തില്‍ 350 കോടി രൂപയുടെ കളക്ഷനാണ് നേടിയത്. എന്നാല്‍ ‘പുഷ്പ 2’ ഈ തുക രണ്ട് ദിവസം കൊണ്ട് തന്നെ മറികടന്നു.

Hindi version of Pushpa 2 on YouTube

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക