22
Feb 2023
Wed
22 Feb 2023 Wed

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മധുര: തമിഴ്നാട്ടിലെ മധുരയില്‍ ഹിന്ദു മക്കള്‍ കക്ഷി നേതാവിനെ ഒരു സംഘം അക്രമികള്‍ വെട്ടിക്കൊന്നു. പാര്‍ട്ടിയുടെ ദക്ഷിണ ജില്ലാ ഉപാധ്യക്ഷന്‍ മണികണ്ഠനാണ് കൊല്ലപ്പെട്ടത്. കൃത്യം നടത്തിയ ശേഷം പ്രതികള്‍ ഓടി രക്ഷപ്പെു. ഇന്നലെ രാത്രി വൈകിയാണ് കൊലപാതകം നടന്നത്. ഇയാളെ ഒരു സംഘം ആളുകള്‍ തടഞ്ഞുനിര്‍ത്തി വെട്ടിക്കൊലപ്പെടുത്തിയ ശേഷം സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. . ഒളിവില്‍ പോയ പ്രതികള്‍ക്കായി തെരച്ചില്‍ തുടരുകയാണെന്നും അന്വേഷണം ആരംഭിച്ചതായും പോലിസ് അറിയിച്ചു.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക