ലഖ്‌നൗ: ഹിന്ദു ൈദവങ്ങളെയും സനാതന ധര്‍മ്മത്തെയും ഹിന്ദു സംസ്‌കാരത്തെയും സിനിമകളില്‍ അപമാനിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ ധര്‍മ്മ സെന്‍സര്‍ ബോര്‍ഡ്. ഉത്തര്‍പ്രദേശില്‍ ഹിന്ദുസന്യാസിമാരാണ് ധര്‍മ സെന്‍സര്‍ ബോര്‍ഡിന് രൂപം നല്‍കിയത്. സന്യാസിമാരടങ്ങിയ 10 അംഗ സെന്‍സര്‍ ബോര്‍ഡിനാണ് രൂപം നല്‍കിയിരിക്കുന്നത്. സിനിമകളില്‍ ഹിന്ദു സംസ്‌കാരത്തെയും ദൈവത്തെയും അപമാനിക്കുന്ന സീനുകള്‍ ഉണ്ടോയെന്ന് കണ്ടെത്തുകയും അത്തരം സിനിമകളുടെ പ്രദര്‍ശനം തടയുകയുമാണ് ലക്ഷ്യം. സിനിമകള്‍ മാത്രമല്ല, ഡോക്യുമെന്ററികള്‍, വെബ് സീരിസുകള്‍, കാര്‍ട്ടുണുകള്‍ എന്നിവയെല്ലാം സെന്‍സര്‍ ബോര്‍ഡ് പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് മുതിര്‍ന്ന അംഗം അവിമുക്തേശ്വരാനന്ദ സരസ്വതി അറിയിച്ചു.
|
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





