02
Feb 2024
Sat
02 Feb 2024 Sat
താജ് മഹലിലെ ഉറൂസ് വിലക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുമഹാസഭ കോടതിയില്‍

<h3>താജ് മഹലിലെ ഉറൂസ് വിലക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുമഹാസഭ കോടതിയില്‍

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

താജ്മഹലിലെ ഉറൂസ് വിലക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുമഹാസഭ കോടതിയില്‍. ഈ വര്‍ഷത്തെ ഉറൂസ് ഫെബ്രുവരി ആറ് മുതല്‍ എട്ട് വരെ നടക്കാനിരിക്കെയാണ് ഹിന്ദു മഹാസഭ ഹരജിയുമായി ആഗ്ര കോടതിയെ സമീപിച്ചത്.

താജ്മഹല്‍ പൈതൃക സ്മാരകങ്ങളുടെ പട്ടികയിലുണ്ടെന്നാണ് ഉറൂസ് വിലക്കണമെന്ന ആവശ്യത്തിന് ഹിന്ദു മഹാസഭ ഉയര്‍ത്തുന്ന ന്യായം. ഇങ്ങനെയൊരു സ്മാരകത്തില്‍ മതപരമായ ആചാരങ്ങള്‍ നടത്തുന്നത് ശരിയല്ലെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഉറൂസിന്റെ ഭാഗമായി താജ്മഹലില്‍ സൗജന്യ പ്രവേശനം അനുവദിക്കുന്നതും ഹിന്ദുമഹാസഭ ചോദ്യം ചെയ്തു. ഹരജി മാര്‍ച്ച് 4ന് കോടതി വീണ്ടും പരിഗണിക്കും.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക