01
Feb 2024
Fri
01 Feb 2024 Fri
his wife's severed head in one hand and a sickle in the other.

കൊല്‍ക്കത്ത: ഒരു കൈയില്‍ ഭാര്യയുടെ അറുത്തെടുത്ത തലയും മറുകൈയില്‍ അരിവാളുമായി ബസ് സ്റ്റോപ്പിന് സമീപം ചുറ്റിത്തിരിഞ്ഞ് പരിഭ്രാന്തി പടര്‍ത്തി യുവാവ്. ചുറ്റും കൂടി നിന്ന ആള്‍ക്കൂട്ടത്തിന് നേരെ യുവാവ് ആക്രോശിക്കുകയും ചെയ്തു. പശ്ചിമ ബംഗാളിലെ പൂര്‍ബ മേദിനിപൂര്‍ ജില്ലയിലാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

ഫെബ്രുവരി പതിനാല് പ്രണയദിനത്തിലായിരുന്നു ഇയാള്‍ ഭാര്യയുടെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്.ഭര്‍ത്താവ് ഗൗതം ഗുച്ചൈതിനെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.

 

കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്നാണ് ഇയാള്‍ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. തുടര്‍ന്ന് അറുത്തെടുത്ത തലയുമായി സമീപത്തെ ബസ് സ്റ്റോപ്പിന് സമീപം ചുറ്റിനടക്കുകയും നാട്ടുകാരെ പരിഭ്രാന്തിയിലാക്കുകയുമായിരുന്നു.

നാട്ടുകാരാണ് ഈ ദൃശ്യം മൊബൈലില്‍ പകര്‍ത്തിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് യുവാവിനെ അറസ്്റ്റ് ചെയ്യുകയായിരുന്നു.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക