ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് നടപ്പലാക്കുന്ന ഇടുക്കി ജില്ലയിലെ ജില്ലാ റിസോഴ്‌സ് സെന്ററിലേക്ക് (ഡി.ആര്‍.സി) ഹോണറേറിയം അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കപ്പെട്ട ദിവസങ്ങളില്‍ സേവനം അനുഷ്ഠിക്കുന്നതിന് സൈക്യാട്രിസ്റ്റ്, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് , സൈക്കോളജിസ്റ്റ്, സോഷ്യല്‍ വര്‍ക്കര്‍, സ്പീച്ച് തെറാപ്പിസ്റ്റ്, സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍/ റെമഡിയല്‍ ട്രൈനര്‍, ഒക്കുപ്പേഷണല്‍ തെറാപ്പിസ്റ്റ് എന്നിവരുടെ അപേക്ഷകള്‍ ക്ഷണിക്കുന്നു. കുട്ടികളുടെ മേഖലയില്‍ പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. തൊടുപുഴ വെങ്ങല്ലൂരില്‍ സ്ഥിതി ചെയ്യുന്ന ജില്ലാ റിസോര്‍സ് സെന്ററിലും, ജില്ലയിലെ വിവിധയിടങ്ങളും കമ്മ്യൂണിറ്റി സിറ്റിംഗ് നടത്തി സേവനം ആവശ്യമുള്ള കുട്ടികള്‍ക്ക് വിദഗ്ദ്ധരുടെ സേവനം ലഭ്യമാക്കുന്നതിനുമാണ് ഡി ആര്‍ സി എക്‌സ്‌പെര്‍ട്ട് പാനല്‍ വിപുലീകരിക്കുന്നത്. ഡി ആര്‍ സി മുഖേന കണ്‍സള്‍ട്ടേഷന്‍ നടത്തുന്ന വിവിധ മേഖലയിലുള്ള വിദഗ്ദ്ധരുടെ യോഗ്യതയും മറ്റു വിവരങ്ങളും ചുവടെ ചേര്‍ക്കുന്നു.
|
വിദ്യാഭ്യാസ, തൊഴില്‍ വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ
https://chat.whatsapp.com/IleFl3Rk40v80C2lXQ1OnQ
വിദ്യാഭ്യാസ, തൊഴില്‍ സംബന്ധിച്ച ഏറ്റവും പുതിയ അപ്‌ഡേറ്റ്‌സിനായി ഇന്‍സ്റ്റഗ്രാം പേജ് ഫോളോ ചെയ്യുക.
https://www.instagram.com/ntlcareer
സൈക്യാട്രിസ്റ്റ് ഡോക്ടര്‍
യോഗ്യത: എം ബി ബി എസ് , എം ഡി സൈക്യാട്രി
ഹോണറേറിയം : പൂര്‍ണ്ണ ദിന സേവനം 3000 /രൂപ
അര്‍ദ്ധ ദിന സേവനം 2000 / രൂപ
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് :
യോഗ്യത: അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള എംഫില്‍ ക്ലിനിക്കല്‍ സൈക്കോളജി, ആര്‍ സി ഐ രജിസ്‌ട്രേഷന്‍
ഹോണറേറിയം: പൂര്‍ണ്ണ ദിന സേവനം 2500 /രൂപ
അര്‍ദ്ധ ദിന സേവനം 1750 / രൂപ
സൈക്കോളജിസ്റ്റ്:
യോഗ്യത: അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള സൈക്കോളജിയിലുള്ള ബിരുദാനന്തര ബിരുദം
പൂര്‍ണ്ണ ദിന സേവനം 1500 /രൂപ
അര്‍ദ്ധ ദിന സേവനം 1000 / രൂപ
സോഷ്യല്‍ വര്‍ക്കര്‍:
യോഗ്യത: അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള സോഷ്യല്‍ വര്‍ക്ക് മെഡിക്കല്‍ ആന്‍ഡ് സൈക്യാട്രിയിലുള്ള ബിരുദാന്തര ബിരുദം
പൂര്‍ണ്ണ ദിന സേവനം 1500 /രൂപ
അര്‍ദ്ധ ദിന സേവനം 1000 / രൂപ
സ്പീച്ച് തെറാപ്പിസ്റ്റ്:
യോഗ്യത: റീഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ അംഗീകരിച്ച സ്പീച്ച് ആന്‍ഡ് ഹിയറിങ് സയന്‍സിലുള്ള ബിരുദം/ബിരുദാനന്തര ബിരുദം
പൂര്‍ണ്ണ ദിന സേവനം 1500 /രൂപ
അര്‍ദ്ധ ദിന സേവനം 1000 / രൂപ
സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍/ റെമഡിയല്‍ എഡ്യൂക്കേറ്റര്‍,
യോഗ്യത: കുട്ടികളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ബിരുദാന്തര ബിരുദം, സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍ ബി എഡ്, സ്‌പെഷ്യല്‍ എഡ്യൂക്കേഷനില്‍ രണ്ടു വര്‍ഷത്തെ ഡിപ്ലോമ
പൂര്‍ണ്ണ ദിന സേവനം 1500 /രൂപ
അര്‍ദ്ധ ദിന സേവനം 1000 / രൂപ
ഒക്കുപ്പേഷണല്‍ തെറാപ്പിസ്റ്റ്: യോഗ്യത: ഒക്കുപ്പേഷണല്‍ തെറാപ്പിയില്‍ ബിരുദം/ബിരുദാന്തര ബിരുദം.
പൂര്‍ണ്ണ ദിന സേവനം 1500 /രൂപ
അര്‍ദ്ധ ദിന സേവനം 1000 / രൂപ
ജില്ലാ റിസോര്‍സ് സെന്ററില്‍ കണ്‍സള്‍ട്ടേഷന്‍ നടത്തുന്ന വിദഗ്ദ്ധര്‍ക്ക് 10 കിലോമീറ്ററില്‍ കൂടുതല്‍ യാത്ര വരുന്ന സാഹചര്യത്തില്‍ ഒരു ദിവസത്തേക്ക് പരമാവധി 500 / രൂപ വരെ യാത്രബത്ത ഇനത്തില്‍ നല്‍കുന്നതാണ്. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ താഴെ പറയുന്ന വിലാസത്തിലേക്ക് ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും അയച്ചു നല്‍കേണ്ടതാണ്.
അപേക്ഷ ലഭ്യമാക്കേണ്ട അവസാന തിയതി ജൂലൈ 15.
വിലാസം:
ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, പൈനാവ് പി ഓ, പൈനാവ്, ഇടുക്കി, 685603. ഫോണ്‍: 790695901, 04862235532
Honorarium to the District Resource Center of Idukki District


