21
Jan 2023
Wed
21 Jan 2023 Wed

മലപ്പുറം: ഊർങ്ങാട്ടിരി ഓടക്കയത്ത് അങ്ങാടിക്ക് സമീപമുള്ള വീട് കത്തി നശിച്ചു. പതിപ്പള്ളിൽ വീട്ടിൽ കുര്യൻ എന്ന ബേബിയുടെ വീടിനാണ് തീ പിടിച്ചത്. വീട്ടിൽ നിന്ന് പുകവരുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ തീ അണക്കാനുള്ള ശ്രമം ആരംഭിക്കുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തീ പടർന്ന് പിടിച്ചതോടെ മുക്കം, തിരുവാലി, അഗ്നിരക്ഷ സേന ഓഫിസുകളിൽ വിവരം അറിയിച്ചതിനെ തുടർന്ന് മൂന്ന് യൂനിറ്റ് അഗ്നിരക്ഷ സേന ഉദ്യോഗസ്ഥർ സംഭവ സ്ഥലത്ത്
എത്തിയാണ് തീ അണച്ച് പൂർണമായി നിയന്ത്രണ വിധേയമാക്കിയത്.
ഉദ്യോഗസ്ഥർ എത്തുന്നതിന് മുമ്പ് തന്നെ നാട്ടുകാർ മോട്ടോർ ഉപയോഗിച്ച് തീ അണച്ചിരുന്നു ഇത് വലിയ അപകടമാണ് ഒഴിവാക്കിയത്.

തീ പിടിത്തത്തിൽ വീടിൻ്റെ മേൽക്കൂര കത്തി നശിച്ചു. ഇതിനുപുറമേ വീട്ടിനകത്ത് ഉണ്ടായിരുന്ന ഡൈനിങ് ഹാൾ ഫ്രിഡ്ജ് ഉൾപ്പെടെയുള്ള വീട്ടുപകരണങ്ങളും പൂർണമായി കത്തിനശിച്ചിട്ടുണ്ട്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണം എന്നാണ് പ്രാഥമിക വിവരം. ഏകദേശം എട്ട് ലക്ഷത്തോളം രൂപയുടെ നാശനഷ്ടം ഉണ്ടായിട്ടുണ്ട്. എന്നാൽ അപകടസമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. തീപ്പിടുത്ത കാരണങ്ങൾ അധികൃതർ പരിശോധിച്ചു വരികയാണ്.