മധ്യപ്രദേശില്‍ ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച ബിജെപി പ്രാദേശിക നേതാവ് പ്രവേഷ് ശുക്ലയുടെ വീട് ബുള്‍ഡോസര്‍ ഉപയോഗിച്ചു പൊളിച്ചുനീക്കി. കുബ്രി ജില്ലയിലെ പ്രവേഷ് ശുക്ലയുടെ വീടാണ് അധികൃതരെത്തി പൊളിച്ചത്.
|
ആദിവാസി യുവാവിന്റെ മുഖത്ത് പ്രവേഷ് ശുക്ല മൂത്രമൊഴിക്കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതിനു പിന്നാലെ ഇയാളെ അറസ്റ്റ് ചെയ്യുകയും രാജ്യസുരക്ഷാ നിയമം ചുമത്തുകയും ചെയ്തിരുന്നു.
വിഷയം വന്‍ വിവാദമായതോടെ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ ആഭ്യന്തരമന്ത്രി നരോത്തം മിശ്രയ്ക്കു നിര്‍ദേശം നല്‍കിയിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





