22
Jan 2023
Sun
22 Jan 2023 Sun

കിണറ്റിൽ വീണ പൂച്ചയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഗൃഹനാഥൻ മുങ്ങി മരിച്ചു. കണ്ണൂർ കേളകത്ത് ആണ് സംഭവം. കേളകം കണിച്ചാറിലെ കാക്കശ്ശേരി ഷാജി(48) ആണ് മരിച്ചത്. ഇന്ന് രാവിലെ 7.30ഓടെയായിരുന്നു സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വീട്ടിലെ കിണറ്റിൽ വീണ പൂച്ചയെ കയറിൽ കെട്ടി പുറത്ത് എത്തിക്കാനുള്ള ശ്രമത്തിനിടെ കയർ പൊട്ടി കിണറ്റിലേക്ക് വീണാണ് അപകടമുണ്ടായത്. ഭാര്യയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് ഷാജിയെ പുറത്തെത്തിച്ചത്. തുടർന്ന് പേരാവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.