22
Feb 2023
Wed
22 Feb 2023 Wed

അള്‍ഷിമേഴ്‌സ് രോഗിയായ ഭര്‍ത്താവിന്റെ കഴുത്തറുത്ത ശേഷം വീട്ടമ്മ തൂങ്ങിമരിച്ചു. ഇടുക്കി കുളമാവ് കരിപ്പിലങ്ങാടിയിലാണ് സംഭവം. കിടപ്പുരോഗിയായ ഭര്‍ത്താവ് സുകുമാരന്റെ കഴുത്ത് മുറിച്ച ശേഷം ഭാര്യ മിനിയാണ് ആത്മഹത്യ ചെയ്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഗുരുതരമായി പരിക്കേറ്റ സുകുമാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് രാവിലെയാണ് സംഭവം. ജോലിക്കാരി എത്തിയപ്പോള്‍ മിനിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിലും സുകുമാരനെ കഴുത്തറുത്ത നിലയിലും കാണുകയായിരുന്നു. ഉടന്‍ നാട്ടുകാരുടെ സഹായത്തോടെ കുളമാവ് പൊലീസില്‍ വിവരമറിയിച്ചു.

പൊലീസ് എത്തിയാണ് സുകുമാരനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. റിട്ട. റെയില്‍വേ ഉദ്യോഗസ്ഥനായ സുകുമാരന്‍ ഏറെ നാളായി കിടപ്പിലായിരുന്നു. സുകുമാരനും മിനിയും ഒറ്റയ്ക്കായിരുന്നു താമസം