23
Oct 2024
Wed
23 Oct 2024 Wed
house wife dies after snake bite her while removing fire wood

വീട്ടില്‍ അടുക്കിവച്ചിരുന്ന വിറക് പെറുക്കി മാറ്റുന്നിതിനിടെ പാമ്പ് കടിയേറ്റ് വീട്ടമ്മ മരിച്ചു. ഇടുക്കി പെരുമ്പിള്ളച്ചിറയിലാണ് സംഭവം. പ്ലാത്തോട്ടത്തില്‍ നവാസിന്റെ ഭാര്യ ആയിഷ(42)ആണ് മരിച്ചത്. ശനിയാഴ്ച രാവിലെയായിരുന്നു ആയിഷയെ പാമ്പ് കടിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തുടര്‍ന്ന് കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികില്‍സയിലിരിക്കെ കഴിഞ്ഞദിവസം മരിക്കുകയായിരുന്നു. ഖബറടക്കം നടത്തി. അസ് ലം, അന്‍സാം എന്നിവര്‍ മക്കളാണ്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക