17
Oct 2025
Sat
17 Oct 2025 Sat
house wife dies of rabbies in Pathanamthitta

പത്തനംതിട്ടയില്‍ വീട്ടമ്മ പേവിഷബാധയേറ്റു മരിച്ചു. മണ്ണാറമല സ്വദേശി കൃഷ്ണമ്മ(65)യാണ് മരിച്ചത്. കഴിഞ്ഞമാസം ആദ്യമാണ് കൃഷ്ണമ്മയ്ക്ക് തെരുവുനായയുടെ കടിയേറ്റത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സ തേടുകയും പ്രതിരോധ വാക്‌സിന്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. തെരുവുനായ ആക്രമിച്ചപ്പോള്‍ രക്ഷപെടാനുള്ള ശ്രമത്തിനിടെ വീട്ടമ്മ നിലത്തുവീഴുകയും ഇതോടെ മുഖത്ത് കടിയേല്‍ക്കുകയുമായിരുന്നു.

ALSO READ: പാലക്കാട്ടെ ലോഡ്ജ് മുറിയില്‍ എംഡിഎംഎയും ലൈംഗിക ഉത്തേജക മരുന്നും; യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍