04
May 2023
Thu
04 May 2023 Thu

കൊല്ലം: കൊല്ലം കടയ്ക്കലില്‍ കുടുംബകലഹത്തെ തുടര്‍ന്ന് വീട്ടമ്മ ഭര്‍ത്താവിനെ അടിച്ചുകൊന്നു. വെള്ളാര്‍വട്ടം സ്വദേശി സജു(59)ആണ് മരിച്ചത്. സജുവിന്റെ ഭാര്യ പ്രിയങ്കയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഒന്നരവര്‍ഷമായി ദമ്പതികള്‍ അകന്നുകഴിയുകയായിരുന്നു. പ്രിയങ്ക താമസിക്കുന്ന വാടകവീട്ടിലെത്തി സജു നിരന്തരം വഴക്കുണ്ടാക്കിയിരിക്കുന്നത്. വ്യാഴാഴ്ച മദ്യപിച്ചെത്തിയ സജു പ്രിയങ്കയുമായി വഴക്കുണ്ടാക്കി. സഹികെട്ട പ്രിയങ്ക മമ്മട്ടിയെടുത്ത് സജുവിന്റെ തലയ്ക്കടിക്കുകയായിരുന്നു. നാട്ടുകാരും പൊലീസും ചേര്‍ന്ന് സജുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക