11
Apr 2026
Sat
11 Apr 2026 Sat
ldf

എങ്ങിനെ കണക്ക് കൂട്ടിയാലും മിനിമം സീറ്റുകളില്‍ തുടര്‍ഭരണമുണ്ടാകുമെന്ന് കണക്കുകള്‍ നിരത്തി എല്‍ഡിഎഫ്. ഏത് കൊടുങ്കാറ്റിലും ഉലയാത്ത തങ്ങളുടെ മണ്ഡലങ്ങളോടൊപ്പം ഏറെക്കുറെ സാധ്യതയുള്ള മറ്റ് 22 മണ്ഡലങ്ങള്‍ കൂടി കൂട്ടിയാല്‍ മാജിക് നമ്പറിലെത്തുമെന്നാണ് വിലയിരുത്തല്‍. യുഡിഎഫ് തരംഗമൊക്കെ സതീശന്റെ ്പ്രസംഗത്തിലും ലീഗ് കേന്ദ്രങ്ങളിലും മാത്രമാണെന്നും സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ പറയുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പരമ്പരാഗതമായി എല്‍.ഡി.എഫിനോട് ചേര്‍ന്നുനില്‍ക്കുന്ന മണ്ഡലങ്ങള്‍ ഇക്കുറിയും തങ്ങളെ തുണക്കുമെന്ന് ഉറപ്പിച്ചു പറയുന്ന ഈ കണക്കുകള്‍ക്കൊപ്പം, കേവലം 22 മണ്ഡലങ്ങള്‍ കൂടി ചേര്‍ന്നാല്‍ ഭരണം ഉറപ്പാണെന്ന രീതിയിലാണ് ഇടതുസമവാക്യങ്ങള്‍.

കഴിഞ്ഞ മൂന്ന് നാല് തിരഞ്ഞെടുപ്പുകളിലായി തങ്ങള്‍ ജയിച്ചുകൊണ്ടിരിക്കുന്ന 50 മണ്ഡലങ്ങള്‍ എല്‍ഡിഎഫ് കേന്ദ്രങ്ങള്‍ എണ്ണിക്കാണിക്കുന്നു. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, തൃശൂര്‍, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ തങ്ങള്‍ക്ക് ലഭിക്കുന്ന മേല്‍ക്കൈയാകും കേരളം വീണ്ടും തങ്ങളുടെ ഭരണത്തിന്‍ കീഴിലാവുമെന്നതിന് ഇടതുമുന്നണി നിരത്തുന്ന പ്രധാന കാരണം.

ആകെയുള്ള 140 സീറ്റുകളില്‍ 50 എണ്ണം എല്‍.ഡി.എഫിന്റെ ഉറച്ച സീറ്റുകളാണെന്ന് മുന്നണി വൃത്തങ്ങള്‍ അവകാശപ്പെടുന്നു. ഭരണം നിലനിര്‍ത്താന്‍ വേണ്ടത് 72 ആണെന്നിരിക്കേ, ബാക്കി 90 മണ്ഡലങ്ങളില്‍ നിന്ന് കുറഞ്ഞത് 22 സീറ്റു കൂടി ജയിച്ചാല്‍ തുടര്‍ഭരണം ഉറപ്പാണെന്നാണ് എല്‍.ഡി.എഫ് ഹാന്‍ഡിലുകളുടെ ന്യായവാദം.

ഇടത് കോട്ടയായ നാദാപുരമോ 2006 മുതല്‍ സി.പി.എം ജയിക്കുന്ന കൊയിലാണ്ടിയോ ഈ 50 മണ്ഡലങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഒപ്പം അരൂര്‍, നേമം, ഇരിഞ്ഞാലക്കുട, അമ്പലപ്പുഴ, അരുവിക്കര, പൊന്നാനി, പത്തനാപുരം തുടങ്ങിയവയും ഉള്‍പ്പെടുത്തിട്ടില്ല. കേരള കോണ്‍ഗ്രസിന്റെ ഒറ്റ സീറ്റും ഈ ലിസ്റ്റില്‍ ഇല്ല. അത്രയും ഉറപ്പുള്ളതും യു.ഡി.എഫ് പോലും വലിയ അവകാശവാദങ്ങള്‍ ഉന്നയിക്കാത്തതുമാണ് ഈ 50 മണ്ഡലങ്ങള്‍ എന്നാണ് എല്‍.ഡി.എഫ് കേന്ദ്രങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.

ജയം ഉറപ്പെന്ന് എല്‍.ഡി.എഫ് കണക്കുകൂട്ടുന്ന 50 മണ്ഡലങ്ങള്‍

1 കാഞ്ഞങ്ങാട്

2 തൃക്കരിപ്പൂര്‍

3 ഉദുമ

4 തലശ്ശേരി

5 കല്യാശ്ശേരി

6 പയ്യന്നൂര്‍

7 തളിപ്പറമ്പ്

8 ധര്‍മടം

9 കൂത്തുപറമ്പ്

10 മട്ടന്നൂര്‍

11 പേരാമ്പ്ര

12 ബാലുശ്ശേരി

13 എലത്തൂര്‍

14 ബേപ്പൂര്‍

15 ഷൊര്‍ണൂര്‍

16 ഒറ്റപ്പാലം

17 കോങ്ങാട്

18 മലമ്പുഴ

19 തരൂര്‍

20 നെന്മാറ

21 ആലത്തൂര്‍

22 ചേലക്കര

23 കുന്നംകുളം

24 ഒല്ലൂര്‍

25 നാട്ടിക

26 കയ്പമംഗലം

27 പുതുക്കാട്

28 കൊടുങ്ങല്ലൂര്‍

29 വൈപ്പിന്‍

30 ഉടുമ്പന്‍ചോല

31 ദേവികുളം

32 വൈക്കം

33 ഏറ്റുമാനൂര്‍

34 ആലപ്പുഴ

35 ചേര്‍ത്തല

36 മാവേലിക്കര

37 ചെങ്ങന്നൂര്‍

38 കോന്നി

39 കൊട്ടാരക്കര

40 പുനലൂര്‍

41 ചടയമംഗലം

42 ഇരവിപുരം

43 ചാത്തന്നൂര്‍

44 വര്‍ക്കല

45 ആറ്റിങ്ങല്‍

46 ചിറയിന്‍കീഴ്

47 വാമനപുരം

48 നെടുമങ്ങാട്

49 പാറശ്ശാല

50 നെയ്യാറ്റിന്‍കര

ഇതിനൊപ്പം, മറ്റൊരു പോസ്റ്റില്‍ എല്‍.ഡി.എഫിന് ജയിക്കും എന്ന് ഉറപ്പുള്ള 77 സീറ്റുകളുടെ എണ്ണം നല്‍കിയിട്ടുണ്ട്. നിലവില്‍ 41 സീറ്റ് ഉള്ള യു.ഡി.എഫിന് ഇതില്‍ നിന്നും 30 സീറ്റ് എടുത്താലല്ലേ 71ല്‍ എത്തുകയുള്ളൂവെന്നും ഇവര്‍ ചോദിക്കുന്നു. ആ 30 ഏതെന്നു പറയാനാണ് അവര്‍ യു.ഡി.എഫിനോട് ആവശ്യപ്പെടുന്നത്. അല്പം സംശയം ഉള്ള സീറ്റുകള്‍ ഈ 77 മണ്ഡലങ്ങളുടെ പട്ടികയില്‍ ചേര്‍ത്തിട്ടില്ലെന്നാണ് സി.പി.എം വൃത്തങ്ങളുടെ വാദം.

ആ 77 മണ്ഡലങ്ങള്‍ ഇവയാണ്

കാഞ്ഞങ്ങാട്

തൃക്കരിപ്പൂര്‍

ഉദുമ

പയ്യന്നൂര്‍

കല്യാശേരി

തളിപ്പറമ്പ്

ധര്‍മ്മടം

തലശ്ശേരി

മട്ടന്നൂര്‍

മാനന്തവാടി

കുറ്റ്യാടി

നാദാപുരം

കൊയിലാണ്ടി

എലത്തൂര്‍

പേരാമ്പ്ര

ബാലുശ്ശേരി

കുന്നമംഗലം

ബേപ്പൂര്‍

പൊന്നാനി

തൃത്താല

പട്ടാമ്പി

ഷൊര്‍ണൂര്‍

ഒറ്റപ്പാലം

കോങ്ങാട്

മലമ്പുഴ

തരൂര്‍

ചിറ്റൂര്‍

നെന്മാറ

ആലത്തൂര്‍

ചേലക്കര

കുന്നംകുളം

ഗുരുവായൂര്‍

വടക്കാഞ്ചേരി

ഒല്ലൂര്‍

നാട്ടിക

കൈപ്പമംഗലം

പുതുക്കാട്

കൊടുങ്ങല്ലൂര്‍

ഇരിഞ്ഞാലക്കുട

കളമശേരി

വൈപ്പിന്‍

കൊച്ചി

ഏറ്റുമാനൂര്‍

വൈക്കം

പൂഞ്ഞാര്‍

കാഞ്ഞിരപ്പള്ളി

അരുര്‍

ചേര്‍ത്തല

ആലപ്പുഴ

അമ്പലപ്പുഴ

മാവേലിക്കര

ചെങ്ങന്നൂര്‍

കായംകുളം

ദേവികുളം

ഉടുമ്പഞ്ചോല

ഇടുക്കി

ആറന്മുള

അടൂര്‍

കോന്നി

റാന്നി

കൊല്ലം

ചാത്തന്നൂര്‍

ഇരവിപുരം

കൊട്ടാരക്കര

പത്തനാപുരം

പുനലൂര്‍

ചടയമംഗലം

വട്ടിയൂര്‍കാവ്

വാമനപുരം

കാട്ടാക്കട

ആറ്റിങ്ങല്‍

നെയ്യാറ്റിന്‍കര

പാറശ്ശാല

കഴക്കൂട്ടം

നേമം

ചിറയിന്‍കീഴ്

നെടുമങ്ങാട്