29
Nov 2026
Sun
29 Nov 2026 Sun
Advertisement
Advertisement
Advertisement
Advertisement
Advertisement
Rajeev Chandrasekhar

തിരുവനന്തപുരം: കേരളത്തില്‍ മൂന്ന് മുന്നണികള്‍ മത്സരിക്കുന്ന അവസാനത്തെ തെരഞ്ഞെടുപ്പ് ആയിരിക്കും ഇതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ‘ഞാന്‍ ഏറെ റെസ്‌പോണ്‍സിബിലിറ്റിയോടെ പറയുകയാണ്, ഇത് അവസാനത്തെ ഇലക്ഷന്‍ ആണ്. മൂന്ന് മുന്നണികള്‍ മത്സരിക്കുന്ന അവസാനത്തെ ഇലക്ഷന്‍ ആയിരിക്കും. ഇത് കഴിഞ്ഞാല്‍ ഇവിടെ രണ്ട് പോള്‍സ് ആയിരിക്കും. ഒരുവശത്ത് സി.പി.എം-കോണ്‍ഗ്രസ് സഖ്യവും മറുവശത്ത് എന്‍.ഡി.എയുമായിരിക്കും ഉണ്ടാവുക’ -അദ്ദേഹം പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എത്ര സീറ്റ് കിട്ടുമെന്നാണ് പ്രതീക്ഷ എന്ന ചോദ്യത്തിന് ‘140ന് മുകളില്‍ ഞങ്ങള്‍ക്ക് സീറ്റ് കിട്ടില്ല. അതാണ് ഞങ്ങളുടെ പ്രതീക്ഷ’ -എന്നായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ മറുപടി. ‘140 സീറ്റിലും ജനങ്ങളുടെ വിശ്വാസം നേടാന്‍ ഞങ്ങള്‍ കഴിഞ്ഞ ഒരു മാസം അധ്വാനിച്ചു. അത് ഇനി തീരുമാനിക്കേണ്ടത് ജനങ്ങളാണ്. അത് മേയ് നാലാം തീയതി നമുക്ക് കിട്ടും’ -അദ്ദേഹം പറഞ്ഞു.

‘ഇലക്ഷന്‍ കഴിഞ്ഞാല്‍ എല്ലാവരും ഒരു രാഷ്ട്രീയ വിദ്വാന്‍ ആയിട്ട് മാറുമല്ലോ. നമ്മുടെയും നമ്മുടെ കുട്ടികളുടെയും ഭാവി തീരുമാനിക്കേണ്ട ഒരു തെരഞ്ഞെടുപ്പാണിത് എന്ന രീതിയില്‍ ഈ തെരഞ്ഞെടുപ്പിനെ ജനങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണെന്നാണ് എനിക്ക് തോന്നുന്നത്. വോട്ടിങ് ശതമാനം കൂടാന്‍ പ്രധാന കാരണം അതാണെന്നാണ് എന്റെ അഭിപ്രായം.

മൂന്ന് മുന്നണികള്‍ മത്സരിക്കുന്ന അവസാനത്തെ ഇലക്ഷന്‍ ആയിരിക്കും ഇതെന്ന് ഞാന്‍ ഉത്തരവാദിത്തത്തോടെ പറയുകയാണ്. ഇത് കഴിഞ്ഞാല്‍ ഇവിടെ രണ്ട് കക്ഷികള്‍ തമ്മിലുള്ള മത്സരമാവും. ഒരുവശത്ത് സി.പി.എം-കോണ്‍ഗ്രസ് സഖ്യവും മറുവശത്ത് എന്‍.ഡി.എയുമായിരിക്കും ഉണ്ടാവുക. ബാക്കി 27 സംസ്ഥാനങ്ങളിലും എട്ട് യൂണിയന്‍ ടെറിട്ടറികളിലും ഇപ്പോള്‍ ഉള്ള കോണ്‍ഗ്രസ് -സിപിഎം ഇന്‍ഡ്യ മുന്നണി 2031ലെ തെരഞ്ഞെടുപ്പില്‍ ഇവിടെയും വരും. അങ്ങനെയാണ് ഞാന്‍ കാണുന്നത്. അതില്‍ ഒരു സംശയവുമില്ല. കാരണം കോണ്‍ഗ്രസും സിപിഎമ്മും തമ്മില്‍ ഒരു വ്യത്യാസവുമില്ല. അവരുടെ രാഷ്ട്രീയം, അവരുടെ ഐഡിയോളജി, അവരുടെ ട്രാക്ക് റെക്കോര്‍ഡ് തുടങ്ങിയവ നോക്കിയാല്‍ ഒരു വ്യത്യാസവുമില്ല. ഒരു വലിയ മാറ്റം വരും. ഇതൊരു ബൈപോളര്‍ പൊളിറ്റിക്‌സ് ആയിട്ട് മാറും. അതിന്റെ ഒരു പോള്‍ ബിജെപി- എന്‍ഡിഎ ആകുമെന്നതില്‍ ഒരു സംശയവുമില്ല.

ഭരണം ആര് നിയന്ത്രിക്കണം എന്ന് തീരുമാനിക്കുന്ന ശക്തിയായിട്ട് ബിജെപി മാറുമെന്നൊന്നും പറയാനില്ല. അതെല്ലാം ജനങ്ങള്‍ തീരുമാനിക്കും.

നേമത്ത് ഞങ്ങളെല്ലാം നന്നായി അധ്വാനിച്ചിട്ടുണ്ട്. ജനങ്ങളുടെ മുമ്പില്‍ പോയി ആത്മാര്‍ത്ഥമായി ഞങ്ങളുടെ കാഴ്ചപ്പാട് അറിയിച്ചിട്ടുണ്ട്. ഒരു അവസരം തന്നാല്‍ ഞങ്ങള്‍ എന്ത് ചെയ്യും എന്ന് പറഞ്ഞിട്ടുണ്ട്. ഇനിയിപ്പോ ഉറപ്പിക്കേണ്ടത് ജനങ്ങളാണെന്നും-രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

 

MTP Rafeek

ന്യൂസ് ടാഗ് ലൈവില്‍ 2024 മുതല്‍ ന്യൂസ് എഡിറ്ററാണ് എംടിപി റഫീക്ക്. മാധ്യമരംഗത്ത് 20 വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്നു. തേജസ്, ഗള്‍ഫ് മലയാളി എന്നീ മാധ്യമങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക

Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement