16
Aug 2024
Thu
16 Aug 2024 Thu
How to advertise in kerala gazette and how much?

ഇടുക്കി ജില്ലക്കാര്‍ ഗസറ്റില്‍ പരസ്യം ചെയ്യുന്നതിന് കോട്ടയത്തെ വാഴൂരുള്ള ജില്ലാ ഫാറം സ്റ്റോറിലാണ് ആവശ്യമായ രേഖകളുമായി എത്തേണ്ടത്. പേരുമാറ്റത്തിന് 1,655 രൂപയും, മതം മാറ്റത്തിന് 1,420 രൂപയും, ഒപ്പ് മാറ്റത്തിന് 2,365 രൂപയും, ലിംഗ മാറ്റത്തിന് 1,655 രൂപയും, ജാതി തിരുത്തലിന് 1,420 രൂപയുമാണ് ഫീസ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കമ്പനി നിയമപ്രകാരമുള്ള ലൈസന്‍സിനുള്ള അപേക്ഷ, കോടതി, അഭിഭാഷകര്‍ വഴിയുള്ള ഇന്‍സോള്‍വന്‍സി, കമ്പനികള്‍ ബാങ്കുകള്‍ മുതലായവയുടെ ലിക്വിഡേഷനുമായി ബന്ധപ്പെട്ട വിവരങ്ങള്‍, ഡിആര്‍പി സംബന്ധിച്ച നോട്ടീസ്, ഗാര്‍ഡിയന്‍ വാര്‍ഡ് പെറ്റീഷന്‍, ചിട്ടി നിയമപ്രകാരമുള്ള സെക്യൂരിറ്റി റിലീസ് ചെയ്യല്‍, പോളിസി നഷ്ടപ്പെടല്‍ പോലുള്ള നോട്ടീസുകള്‍, പവര്‍ ഓഫ് അറ്റോണി റദ്ദാക്കല്‍, വില്‍പത്രവുമായി ബന്ധപ്പെട്ട നോട്ടീസുകള്‍, ഓപ്പണിങ് മാര്‍ക്കറ്റുമായി ബന്ധപ്പെട്ട നോട്ടീസുകള്‍, അഭിഭാഷകരുടെ എന്റോള്‍മെന്റുമായി ബന്ധപ്പെട്ട നോട്ടീസുകള്‍, കോടതി, അഭിഭാഷകര്‍ വഴിയുള്ള സക്‌സഷന്‍ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ സേവനങ്ങള്‍ തിരുവനന്തപുരം ഗവണ്‍മെന്റ് സെന്‍ട്രല്‍ പ്രസ്സില്‍ നിന്നു മാത്രമേ ലഭിക്കുകയുള്ളൂ.

FOR MORE DETAILS

How to advertise in kerala gazette and how much?