07
Nov 2023
Fri
07 Nov 2023 Fri

ദുബൈയില്‍ സര്‍ക്കാര്‍ ജോലി വേണോ? ഇതാ ഇങ്ങനെ ചെയ്താല്‍ മതി

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ദുബൈ: ഗള്ഫില് നല്ല ശമ്പളത്തിന് നല്ലൊരുജോലി സ്വപ്‌നം കാണുന്ന ഏവരുടെയും ആദ്യ ലക്ഷ്യങ്ങളിലൊന്നാണ് ദുബൈ. അത് സര്ക്കാര് ജോലിയാണെങ്കിലോ പിന്നെ പറയുകയും വേണ്ട. അത്തരക്കാര്ക്കായി, അതായത് ദുബൈയില് സര്ക്കാര് മേഖലയില് തൊഴില് അന്വേഷിക്കുന്നവര്ക്കായി ഇതാ പ്രത്യേക സൗകര്യം ഒരുക്കിയിരിക്കുകയാണ് ദുബൈ ഭരണകൂടം.

ഡിജിറ്റല്‍ ദുബൈ അതോറിറ്റി നിയന്ത്രിക്കുന്ന ദുബൈ കരിയേഴ്‌സ് എന്ന പോര്‍ട്ടല്‍ വഴി റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ ടി എ), ദുബൈ ഹെല്‍ത്ത് അതോറിറ്റി (ഡി എച്ച് എ), ദുബൈ മുനിസിപ്പാലിറ്റി, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇക്കണോമി ആന്‍ഡ് ടൂറിസം (ഡി ഇ ടി) തുടങ്ങി ദുബൈയിലെ വിവിധ സര്‍ക്കാര്‍ ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ സാധിക്കും. ഏജന്‍സികളുടെ തട്ടിപ്പില്ലാതെ ദുബൈ ജോലി കണ്ടെത്താന്‍ സാധിക്കുമെന്നാണ് ദുബൈ കരിയര്‍ പോര്‍ട്ടലിന്റെ ഏറ്റവും വലിയ ഗുണം.

സൈറ്റില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന ജോലികള്‍ കൂടുതലും ഉയര്‍ന്ന വൈദഗ്ധ്യമുള്ളതും പ്രൊഫഷണല്‍ വിഭാഗങ്ങളിലുമായിരിക്കും. യു എ ഇക്കാര്‍ അല്ലാത്തവര്‍ക്കും ഉയര്‍ന്ന ശമ്പളം നല്‍കുന്ന ഈ ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ സാധിക്കും. dubaicareers.ae എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് നിങ്ങള്‍ക്ക് ഒഴിവുകള്‍ അറിയാനും അപേക്ഷിക്കാനും ഇതിലൂടെ സാധിക്കും. അത്തരത്തില്‍ സൈറ്റില്‍ അപ്പ്‌ലോ!!ഡ് ചെയ്തിരിക്കുന്ന ഏതാനും ഒഴിവുകള്‍ താഴെ ചേര്‍ക്കുന്നു.

സീനിയര്‍ സ്‌പെഷ്യലിസ്റ്റ്
ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിക്ക് കീഴിലുള്ള ഈ ഒഴിവിലേക്ക് ഏത് രാജ്യക്കാര്‍ക്കും അപേക്ഷിക്കാം. അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് മാര്‍ക്കറ്റിംഗില്‍ ബിരുദമുള്ളവരായിരിക്കണം ഉദ്യോഗാര്‍ത്ഥികള്‍. മാസ്റ്റര്‍ ബിരുദം ഉള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. ഡിജിറ്റില്‍ മാര്‍ക്കറ്റിങ്, സോഷ്യല്‍ മീഡിയ തുടങ്ങിയ മേഖലയില്‍ വൈദഗ്ധ്യം ഉണ്ടായിരിക്കണം.

ചീഫ് സ്‌പെഷ്യലിസ്റ്റ് – ഓര്‍ഗനൈസേഷണല്‍ സ്ട്രക്‌ചേഴ്‌സ് ആന്‍ഡ് കോര്‍പ്പറേറ്റ് ഡോക്യുമെന്റ്‌സ്
ദുബൈ റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിക്ക് കീഴിലാണ് ചീഫ് സ്‌പെഷ്യലിസ്റ്റ് – ഓര്‍ഗനൈസേഷണല്‍ സ്ട്രക്‌ചേഴ്‌സ് ആന്‍ഡ് കോര്‍പ്പറേറ്റ് ഡോക്യുമെന്റ്‌സ് വിഭാഗത്തില്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍, ഇക്കണോമിക്‌സ്, കോര്‍പ്പറേറ്റ് ഗവേണന്‍സ് അല്ലെങ്കില്‍ മാനേജ്‌മെന്റ് എന്നിവയില്‍ അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നുള്ള ബിരുദാനന്തര ബിരുദമാണ് വിദ്യഭ്യാസ യോഗ്യതയായി ചോദിക്കുന്നത്. യുഎഇക്കാര്‍ക്ക് മുന്‍ഗണന ലഭിക്കുമെങ്കിലും എല്ലാ രാജ്യക്കാര്‍ക്കും അപേക്ഷിക്കാം.

അസിസ്റ്റന്റ് നഴ്‌സ് ദുബൈ
അക്കാദമിക് ഹെല്‍ത്ത് കോര്‍പ്പറേഷന് കീഴില്‍ അസിസ്റ്റന്റ് നഴ്‌സ് ഒഴിവ്. ഏത് രാജ്യക്കാര്‍ക്കും അപേക്ഷിക്കാം. നഴ്‌സിംഗ്/മിഡ്‌വൈഫറിയില്‍ കുറഞ്ഞത് 18 മാസത്തെ ഡിപ്ലോമ ആവശ്യമാണ്. ഡി എച്ച് എ ലൈസന്‍സിംഗിന് അര്‍ഹതയുണ്ടായിരിക്കണം. 2 വര്‍ഷത്തെ സമീപകാല ക്ലിനിക്കല്‍ പ്രവര്‍ത്തി പരിചയം ആവശ്യമാണ്. 10000 യുഎഇ ദിര്‍ഹമായിരിക്കും അടിസ്ഥാന ശമ്പളം. അതായത് 2.26 ലക്ഷം ഇന്ത്യന്‍ രൂപ.

ക്രിയേറ്റീവ് സീനിയര്‍ എഡിറ്റര്‍ ദുബൈ മീഡിയ

ഇന്‍കോര്‍പ്പറേറ്റഡിന് കീഴിലാണ് ക്രിയേറ്റീവ് സീനിയര്‍ എഡിറ്റര്‍ വിഭാഗത്തിലെ ഒഴിവ്. വ്യത്യസ്ത പ്രോഗ്രാമുകള്‍ക്കും കാമ്പെയ്‌നുകള്‍ക്കുമായി പ്രധാന പ്രോജക്റ്റുകള്‍ക്കായുമുള്ള വീഡിയോകളും മറ്റും തയ്യാറാക്കലാണ് പ്രധാന ചുമതല. കമ്മ്യൂണിക്കേഷനില്‍ ബാച്ചിലേഴ്‌സ് ബിരുദം അല്ലെങ്കില്‍ തത്തുല്യവും ഇതേ ഫീല്‍ഡില്‍ 5 വര്‍ഷത്തെ പരിചയവും ആവശ്യമാണ്. സാലറി 20000 മുതല്‍ 30000 യുഎഇ ദിര്‍ഹം വരെ. 4.5 ലക്ഷം മുതല്‍ 6 ലക്ഷം വരെ ഇന്ത്യന്‍ രൂപ.

Foreign workers can look to apply for these jobs in government firms in Dubai. Details here

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക