17
Apr 2024
Mon
17 Apr 2024 Mon
huge protest in Israel demanding resignation of Netanyahu government

ബെഞ്ചമിന്‍ നെതന്യാഹു സര്‍ക്കാര്‍ രാജിവയ്ക്കണമെന്നും ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിക്കുന്നതിനുള്ള കരാറിലേര്‍പ്പെടണമെന്നും ആവശ്യപ്പെട്ട് ഇസ്രായേല്‍ പതിനായിരങ്ങളുടെ പ്രതിഷേധം. ജറുസലേമിലെ ഇസ്രായേല്‍ പാര്‍ലമെന്റായ നെസറ്റിനു പുറത്താണ് വലിയ പ്രതിഷേധം ഉണ്ടായത്.(huge protest in Israel demanding resignation of Netanyahu government)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഒക്ടോബര്‍ 7ന് ഇസ്രായേലില്‍ നിന്ന് ഹമാസ് ബന്ദികളാക്കി പിടിച്ചുകൊണ്ടുപോയവരില്‍ ശേഷിക്കുന്ന 130 പേരുടെ ബന്ധുക്കളും പ്രതിഷേധത്തില്‍ അണിചേര്‍ന്നു. നാലുദിവസത്തെ പ്രതിഷേധത്തിന്റെ ആദ്യദിവസമായി മാര്‍ച്ച് 31നാണ് പതിനായിരങ്ങള്‍ പാര്‍ലമെന്റിന് പുറത്തു തടിച്ചുകൂടിയത്. പ്രതിഷേധത്തില്‍ ഒരുലക്ഷത്തിലേറെ പേര്‍ പങ്കെടുത്തുവെന്നാണ് സംഘാടകര്‍ പറഞ്ഞത്.

നെതന്യാഹു സര്‍ക്കാരില്‍ ജനങ്ങള്‍ക്ക് വിശ്വാസമില്ലെന്നും പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. പാര്‍ലമെന്റിനു പുറത്തേ പ്രതിഷേധത്തിനു ശേഷം ബെഗിന്‍ ഹൈവേ പ്രതിഷേധക്കാര്‍ തടഞ്ഞു. ഇവരെ പൊലീസ് നേരിടുകയും ഒഴിപ്പിക്കുകയും ചെയ്തു. പാര്‍ലമെന്റിന് പുറത്ത് ടെന്റ് കെട്ടി താമസിക്കുകയാണ് പ്രതിഷേധക്കാര്‍.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക