01
Mar 2024
Fri
01 Mar 2024 Fri
human sacrifice in kattappana two killed and buried inside home

കട്ടപ്പന: മോഷണത്തിനിടെ പിടിയിലായ രണ്ടു യുവാക്കളെ ചോദ്യം ചെയ്തപ്പോള്‍ പൊലീസിനു ലഭിച്ചത് ഞെട്ടിക്കുന്ന വിവരം. യുവാക്കളില്‍ ഒരാളുടെ പിതാവിനെയും സഹോദരിയുടെ നവജാതശിശുവിനെയും നരബലിക്കിരയാക്കിയെന്നും വീടിന്റെ തറയ്ക്കുള്ളില്‍ മൃതദേഹങ്ങള്‍ കുഴിച്ചുമൂടിയെന്നും വെളിപ്പെടുത്തല്‍. കാഞ്ചിയാര്‍ കക്കാട്ടുകട നെല്ലാനിക്കല്‍ വിഷ്ണു വിജയന്‍ (27), പുത്തന്‍പുരയിക്കല്‍ രാജേഷ് എന്ന് വിളിക്കുന്ന നിതീഷ് (31) എന്നിവരാണ് അറസ്റ്റിലായത്.(human sacrifice in kattappana two killed and buried inside home)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വിഷ്ണു വിജയന്റെ പിതാവ് വിജയനും സഹോദരിയുടെ നവജാത ശിശുവുമാണ് കൊല്ലപ്പെട്ടത്. പ്രതിയായ നിതീഷിന് വിഷ്ണുവിന്റെ സഹോദരിയില്‍ ജനിച്ചതാണ് നരബലിക്കിരയായ കുഞ്ഞെന്നും പൊലീസ് പറഞ്ഞു. കട്ടപ്പന സാഗര ജങ്ങ്ഷനിലുള്ള വിഷ്ണുവിന്റെ പഴയ വീടിന്റെ തറയില്‍ കുഴിയെടുത്താണ് മൃതദേഹങ്ങള്‍ കുഴിച്ചിട്ടതെന്നു പ്രതികള്‍ പറഞ്ഞ അടിസ്ഥാനത്തില്‍ ഇവിടെയെത്തിയ പൊലീസ് ദുര്‍മന്ത്രവാദത്തിന്റെയും ആഭിചാര ക്രിയകളുടെയും തെളിവുകള്‍ കണ്ടെത്തി.

ഗന്ധര്‍വന് കൊടുക്കാന്‍ എന്ന പേരിലാണ് കുട്ടിയെ അമ്മയുടെ പക്കല്‍ നിന്ന് പ്രതികള്‍ വാങ്ങിക്കൊണ്ടുപോയത്. നിതീഷ് ആണ് മന്ത്രവാദത്തിന് നേതൃത്വംനല്‍കിയത്. ശനിയാഴ്ച നഗരത്തിലെ വര്‍ക്ക് ഷോപ്പില്‍ മോഷണം നടത്തുന്നതിനിടെയാണ് ഇരുവരെയും സ്ഥാപന ഉടമയുടെ മകന്‍ പിടികൂടിയത്. യാത്ര കഴിഞ്ഞ് പുലര്‍ച്ചെ യാദൃശ്ചികമായി ഇതുവഴി വന്നപ്പോഴാണ് വര്‍ക് ഷോപ്പുടമയുടെ മകന്‍ മോഷ്ടാക്കളെ കാണുന്നതും പിടികൂടുന്നതും. പൊലീസിന് കൈമാറിയ പ്രതികളെ ചോദ്യംചെയ്തപ്പോഴാണ് നരബലിയെക്കുറിച്ചുള്ള വിവരം ഇരുവരും വെളിപ്പെടുത്തുന്നത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക