03
Aug 2023
Tue
03 Aug 2023 Tue

വയനാട് വെണ്ണിയോട് ഗര്‍ഭിണിയായ യുവതി കുഞ്ഞുമായി പുഴയില്‍ചാടി മരിച്ച സംഭവത്തില്‍ ഭര്‍ത്താവും മാതാപിതാക്കളും കീഴടങ്ങി. അഞ്ചുവയസ്സുള്ള മകളെയുമെടുത്ത് ദര്‍ശന പുഴയില്‍ ചാടി മരിച്ച സംഭവത്തിലാണ് യുവതിയുടെ ഭര്‍ത്താവ് ഓംപ്രകാശ്, പിതാവ് ഋഷഭരാജന്‍, അമ്മ ബ്രാഹ്‌മിലി എന്നിവര്‍ കീഴടങ്ങിയത്. ഗാര്‍ഹികപീഡനം, ആത്മഹത്യാപ്രേരണ, മര്‍ദ്ദനം എന്നീ കുറ്റങ്ങള്‍ ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഈ മാസം 13നാണ് ദര്‍ശന അഞ്ചുവയസുള്ള മകള്‍ ദക്ഷയുമായി വെണ്ണിയോട് പുഴയില്‍ ചാടിയത്. ഭര്‍ത്താവും ഭര്‍തൃമാതാപിതാക്കളും ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിക്കുകയും അസഭ്യം പറഞ്ഞ് മാനസിക പീഡനം നടത്തുകയും ചെയ്തിരുന്നുവെന്ന് യുവതിയുടെ മാതാപിതാക്കള്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ദര്‍ശനയെ ആത്മഹത്യ ചെയ്യാന്‍ ഭര്‍ത്താവിന്റെ അച്ഛനായ ഋഷഭരാജന്‍ ആവശ്‌യപ്പെടുന്ന സംഭാഷണം യുവതിയുടെ വീട്ടുകാര്‍ പുറത്തുവിടുകയും ചെയ്തിരുന്നു. പഠനത്തില്‍ മിടുക്കിയായിരുന്ന ദര്‍ശന മരിച്ച ദിവസം പിഎസ് സി നിയമന ഉത്തരവ് ലഭിച്ചിരുന്നു. യുവതിയുടെ മരണത്തിനു പിന്നാലെ ഭര്‍തൃവീട്ടുകാര്‍ ഒളിവില്‍പോവുകയായിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക