16
Dec 2023
Wed
16 Dec 2023 Wed

എറണാകുളം ചോറ്റാനിക്കരയിൽ ഭര്‍തൃവീട്ടില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തിൽ എരുവേലി സ്വദേശി ഷൈജുവിനെ ചോറ്റാനിക്കര പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ മരണത്തിലെ അസ്വാഭാവികതയെ തുടർന്ന് പൊലീസ് ഭർത്താവിനെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിങ്കളാഴ്ചയാണ് ശാരിയെ ചോറ്റാനിക്കരയിലെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയിൽ കണ്ടെത്തിയത്. കിടപ്പു മുറിയില്‍ തൂങ്ങിയ നിലയിൽ കണ്ടെത്തിയ ശാരിയെ ആശുപത്രിയിലെത്തിച്ചെന്നായിരുന്നു സംഭവത്തിൽ ഭര്‍ത്താവ് ഷൈജുവിന്റെ മൊഴി.

തുടക്കത്തിൽ ഭര്‍ത്താവ് നൽകിയ മൊഴി കളവാണെന്ന് വിശദമായ അന്വേഷണത്തിൽ വ്യക്തമായെന്ന് ചോറ്റാനിക്കര പൊലീസ് പറയുന്നു. ഭാര്യയെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊന്ന ഷൈജു ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ക്കുകയായിരുന്നു. ഇതിനായി ഷാളുകൾ കൂട്ടിക്കെട്ടി കിടപ്പുമുറിയുടെ കഴുക്കോലിൽ ശാരിയുടെ മൃതദേഹം കെട്ടിത്തൂക്കാൻ ശ്രമിച്ചു. അതിന് സാധിക്കാതെ വന്നപ്പോൾ, ആത്മഹത്യ ചെയ്തതാണെന്ന് പറഞ്ഞ് മൃതദേഹം ചോറ്റാനിക്കരയിലെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്യും.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക