പത്തനംതിട്ട കോന്നിയില്‍ ഭര്‍തൃവീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റിലായി. അരുവാപ്പുലം സ്വദേശി ആശിഷ് അറസ്റ്റിലായത്. മര്‍ദ്ദനത്തിനും ആത്മഹത്യാ പ്രേരണയ്ക്കുമാണ് ഇയാള്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്.
|
ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ആശിഷിന്റെ ഭാര്യ ആര്യ കൃഷ്ണയെ ഇയാളുടെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടത്. യുവതിയുടെ മൃതദേഹത്തില്‍ മര്‍ദനമേറ്റ പാടുകളുണ്ടായിരുന്നുവെന്ന് ആര്യയുടെ ബന്ധുക്കളും സുഹൃത്തുക്കളും ചൂണ്ടിക്കാട്ടിയിരുന്നു. ആശിഷ് യുവതിയെ പലപ്പോഴും മര്‍ദിച്ചിരുന്നതായും ഇതില്‍ മനംനൊന്താണ് ആത്മഹത്യയെന്നുമാണ് പോലീസ് നല്‍കുന്ന പ്രാഥമിക വിവരം.
കേസില്‍ രണ്ട് ദിവസമായി ആശിഷിനെ പൊലീസ് ചോദ്യം ചെയ്തുവരികയായിരുന്നു. ഇതിനൊടുവിലാണ് അറസ്റ്റ്. ഇവര്‍ക്ക് ഒന്നര വയസ്സുള്ള മകളുണ്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





