29
Jul 2025
Sun
29 Jul 2025 Sun
husband beaten to death by wife after he comes home drunk

മദ്യലഹരിയില്‍ വീട്ടിലെത്തിയ ഭര്‍ത്താവിനെ ഭാര്യ അടിച്ചുകൊന്നു. ബംഗളുരുവിലാണ് സംഭവം. 42കാരനായ ഭാസ്‌കറാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇദ്ദേഹത്തിന്റെ ഭാര്യ ശ്രുതി(32)യെ പോലീസ് അറസ്റ്റ് ചെയ്തു. പാചകത്തിന് ഉപയോഗിക്കുന്ന ഉരുളന്‍ തടി ഉപയോഗിച്ചായിരുന്നു ശ്രുതി ഭര്‍ത്താവിനെ മര്‍ദ്ദിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

12 വര്‍ഷം മുമ്പ് വിവാഹിതരായ ദമ്പതികള്‍ക്ക് രണ്ട് മക്കളുണ്ട്. സുദ്ദഗുണ്ട് പാലിയയിലെ ദമ്പതികളുടെ വീട്ടില്‍ ശനിയാഴ്ചയാണ് സംഭവം അരങ്ങേറിയത്. മദ്യലഹരിയില്‍ വീട്ടിലെത്തിയ ഭാസ്‌കറും ശ്രുതിയും തമ്മില്‍ വഴക്കുണ്ടായി. ഇതിനിടെ കുപിതയായ ശ്രുതി ഭര്‍ത്താവിനെ ആക്രമിക്കുകയായിരുന്നു.

അടിയേറ്റ ഭാസ്‌കര്‍ മരിക്കുകയും ചെയ്തു. ഇതിനു പിന്നാലെ താന്‍ ഉറങ്ങിയെഴുന്നറ്റപ്പോള്‍ ഭാസ്‌കറിനെ മരിച്ച നിലയില്‍ കണ്ടെത്തിയെന്നായിരുന്നു യുവതി മറ്റുള്ളവരെ അറിയിച്ചത്.  അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് ഭാസ്‌കറിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയയ്ക്കുകയും ചെയ്തു.

പോസ്റ്റ്‌മോര്‍ട്ടത്തിലാണ് യുവാവിന്റേത് കൊലപാതകമാണെന്ന് വ്യക്തമായത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ശ്രുതി കുറ്റം സമ്മതിക്കുകയായിരുന്നു. അറസ്റ്റിലായ യുവതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ALSO READ: ഗുണ്ടാനേതാവിന്റെ വിരുന്നില്‍ പങ്കെടുത്ത ഡിവൈഎസ്പി സാബുവിന് സസ്‌പെന്‍ഷന്‍

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക